15-ാം വയസില്‍ പെണ്‍കുട്ടികള്‍ ഗര്‍ഭധാരണത്തിന് തയ്യാറാകുമ്പോള്‍ വിവാഹ പ്രായം ഉയര്‍ത്തുന്നതെന്തിന്? വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് മുന്‍മന്ത്രി

ദില്ലി: പതിനഞ്ചാം വയസ്സില്‍ പെണ്‍കുട്ടികളുടെ ശരീരം ഗര്‍ഭസ്ഥ ധാരണത്തിന് പാകപ്പെടുമെന്നിരിക്കെ എന്തിനാണ് വിവാഹപ്രായം ഉയര്‍ത്തുന്നതെന്ന് മധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ സിംഗ് വെര്‍മ.

15 വയസ്സു മുതല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭ ധാരണം സാധ്യമാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ വിവാഹ പ്രായം 18 വയസ്സില്‍ നിന്നും 21 ആയി ഉയര്‍ത്തുന്നത് യുക്തിയല്ലെന്നും അദ്ദേഹം പറഞ്ഞു

മുന്‍ മന്ത്രിയായ സജ്ജന്‍ സിംഗ് നിലവില്‍ സോന്‍കച്ച് നിയോജകമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്.

സജ്ജന്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News