കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്നും ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. കര്‍ഷകരുടെയും ജനങ്ങളുടെയും താല്പര്യം മാനിച്ചാണ് പിന്‍മാറ്റമെന്ന് ഭൂപീന്ദര്‍ സിങ് മാന്‍ അറിയിച്ചു.

അതോടൊപ്പം കര്ഷകക്കും പഞ്ചാബിലെ ജനങ്ങള്‍ക്കും ഒപ്പമാണ് താനെന്നും ഭൂപീന്ദര്‍ സിങ് മാന്‍ വ്യക്തമാക്കി. എന്നാല്‍ സമിതിയില്‍ ഭൂപീന്ദര്‍ സിങിനെ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമായൊരുന്നു ഉയര്‍ന്നുവന്നത്.

കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ആളാണ് ഭൂപീന്ദര്‍ സിങ് മാന്‍. ഇത്തരം ആളുകളെ സമിതിയില്‍ എടുത്തത് അംഗീകരിക്കാന്‍ കഴിയൊല്ലെന്ന്എം സമതിയുമായി സഹകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയത് പിന്നെലെയാണ് ഭൂപീന്ദര്‍ സിങ്ങിന്റെ പിന്മാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here