ജെല്ലിക്കെട്ട് വേദിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം; രണ്ടു പേര്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് വേദിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു.

മധുര അവണിപുരത്താണ് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരേ മുദ്രാവാക്യവും വിളിച്ച് പ്രതിഷേധം നടന്നത്.
സംഭവത്തില്‍ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധി നേരത്തെ ഈ വേദിയില്‍ സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here