യുവം സിനിമയിലെ സൗഹൃദം എന്ന ഗാനം റിലീസ് ചെയ്ത് മഞ്ജു വാരിയർ

അമിത് ചക്കാലക്കൽ നായകനാകുന്ന യുവം സിനിമയിലെ സൗഹൃദം എന്ന ഗാനം മഞ്ജു വാരിയർ പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് മഞ്ജു ഗാനം പുറത്തിറക്കിയത്.

സൗഹൃദത്തിന്റെ മധുരവുമായാണ് ഗോപി സുന്ദർ ഈണമിട്ട് ബി കെ ഹരിനാരായണൻ എഴുതിയ ഗാനം ശ്രീജീഷിന്റെ ശബ്ദത്തിൽ പുറത്ത് വന്നിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് സൗഹൃദം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ലോക്ക് ഡൌൺ സമയത്ത് പുറത്തിറങ്ങിയ ടീസർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിച്ചു പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയാണ്.

കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നൽകിക്കൊണ്ടാണ് ടീസർ പുറത്തിറങ്ങിയത്.
അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഗാനരചയിതാവ്.

ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങൾ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റര്ടെയിന്റ്മെന്റ് VFXഉം കൈകാര്യം ചെയ്തിരിക്കുന്നു. ഫെബ്രുവരിയിലാണ് യുവം റിലീസിനൊരുങ്ങുന്നത്.

Happy to release this song about friendship from the movie YUVAM. Good luck to all friends in the team!

https://youtu.be/LY9YEZlKt80

Posted by Manju Warrier on Thursday, 14 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News