കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും; പൂര്‍ണ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചത് സര്‍ക്കാരിന്റെ നടപടികള്‍: തോമസ് ഐസക്

കോവിഡ് സമ്പദ് വ്യവസ്ഥയെ സാരമായിത്തന്നെ ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥ കുറയും . ലോക്ക്ഡൗണ്‍ കാലത്തെ അടച്ചിടല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയെ സാരമായിത്തന്നെ ബാധിച്ചു. ഇത് വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്.

കൊവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് സൂചിപ്പിക്കുന്ന സാമ്പത്തിക റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വെച്ചു.

അതേസമയം ജനക്ഷേമപ്രര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന നിരവധി പദ്ധതികള്‍ തുടങ്ങാനായത് ഗുണകരമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കാനായി. സമ്പൂര്‍ണ തകര്‍ച്ചയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിച്ചത് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തരവളര്‍ച്ചാ നിരക്ക് താഴ്ന്നു. ആഭ്യന്തര വളര്‍ച്ചാ നിരക്ക് 3.45ശതമാനമാണ്. ഇത് മുന്‍ വര്‍ഷം ഇത് 6.4ശതമാനം ആയിരുന്നു.ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവ് എന്നിവ ഉയര്‍ന്നു. റവന്യൂചെലവിന്റെ 74. 7 6 ശതമാനവും ശമ്പളത്തിനും പെന്‍ഷനുമാണ് ഉപയോഗിക്കുന്നത്.

അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയര്‍ന്നു.വരുമാന തകര്‍ച്ച രൂക്ഷമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്റെ കടത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറഞ്ഞു.

റവന്യൂ വരുമാനത്തില്‍ 2629 കോടി രൂപയുടെ കുറവ് ഉണ്ടായി. കേന്ദ്ര നികുതികളുടെയും ഗ്രാന്റുകളുടെയും വിഹിതത്തിലും കുറവ് വന്നു. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. പ്രവാസികള്‍ കൂട്ടത്തോടെ തിരികെ വന്നതും സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു. 60 ശതമാനം പ്രവാസികളും തിരികെയെത്തി. 2018-ലെ മൈഗ്രഷന്‍ സര്‍വ്വ അനുസരിച്ച് 12.95 ലക്ഷം പേര്‍ തിരിച്ച് വന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും താഴേയ്ക്ക് തന്നെയാണ്. എന്നാല്‍ കൃഷിഭൂമിയുടെ അളവ് വര്‍ധിച്ചു. നെല്ല് ഉല്‍പാദനം കൂടി എന്നത് നേട്ടമായി . വിിക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സാധിച്ചു. തുടര്‍ച്ചയായി വന്ന പ്രളയങ്ങള്‍ കാര്‍ഷിക മേഖലയെ ബാധിച്ചു. നെല്ല്, പച്ചക്കറി ഉല്‍പാദനത്തില്‍ നേട്ടമുണ്ടായി. 2020- ലെ 9 മാസത്തിനിടെ ഉണ്ടായ നഷ്ടം 25000 കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News