സംസ്ഥാനത്ത് വീണ്ടും മൂന്ന് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും മൂന്ന് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊറോണ സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും കണ്ണൂരിലുമാണ് ജനിതകമാറ്റം വന്ന കൊറോണ സ്ഥിരീകരിത്.

കണ്ണൂര്‍ ജില്ലയില്‍ 25, 27 വയസുള്ള രണ്ട് യുവാക്കള്‍ക്കും പത്തനംതിട്ടയിലെ 52 വയസുകാരനുമാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9 ആയി. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച മൂന്നു പേരും യു.കെയില്‍ നിന്ന് വന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here