വിറങ്ങ‍ലിച്ച് ജമ്മു കശ്മീര്‍; തടാകത്തിന് മുകളില്‍ ക്രിക്കറ്റ് കളിച്ച് പ്രദേശവാസികള്‍; വെെറലായി വീഡിയോ

30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യത്തില്‍ വിറങ്ങലിക്കുകയാണ് ജമ്മു കശ്മീര്‍. മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീനഗറില്‍ രേഖപ്പെടുത്തിയ താപനില.

1991ലാണ് ഇതിന് മുന്‍പ് ഇത്ര കടുത്ത തണുപ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1893ന് ശേഷം ആദ്യമായി മിതശീതോഷ്ണത്തിലും കുറവ് രേഖപ്പെടുത്തി. ശ്രീനഗറില്‍ 14.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു മിതശീതോഷ്ണം.

അതേസമയം അതിശൈത്യത്തില്‍ പ്രശസ്തമായ ദാല്‍ തടാകം തണുത്തുറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. തണുത്തുറഞ്ഞ തടാകത്തിനു മുകളില്‍ ആളുകള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ദാല്‍ തടാകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News