ആ വാര്‍ത്ത വ്യാജം; ദയവുചെയ്ത് ഷെയര്‍ ചെയ്യരുത്; തെളിവുകള്‍ നിരത്തി ലെന

തനിക്കെതിരെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് നടി ലെന. ബ്രിട്ടനില്‍ നിന്ന് സിനിമാചിത്രീകരണം കഴിഞ്ഞ് എത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് വാര്‍ത്ത.

ബംഗ്ലൂരു വിമാനത്താവളത്തില്‍ ഇറങ്ങി ആര്‍ടി പിസിആര്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ച് നടി രംഗത്തെത്തിയിരിക്കുകയാണ്.

ഈ വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്നും ഞാന്‍ യുകെയില്‍ നിന്ന് വന്നത് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധന ഫലവുമായിട്ടാണെന്നും നടി പറയുന്നു. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തെറ്റായ വാര്‍ത്ത പ്രചരിക്കുകയാണെന്നും താരം പറയുന്നു.

നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് നടത്തുന്ന genome sequencing ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോള്‍ ബാംഗ്ലൂര്‍ Hospitalil ക്വാറന്റൈനില്‍ കഴിയുകയാണെന്നും ലെന പറഞ്ഞു.

A fake news is spreading through online media and social media that I am (Actress Lena) tested covid positive and…

Posted by Lena on Thursday, 14 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here