ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയില്‍ എത്തി

ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയില്‍ എത്തിച്ചു. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് പോലീസ് അകമ്പടിയോടെയാണ് വാക്സിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളിളാണ് 21030 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ജില്ലയില്‍ എത്തിച്ചത്.

ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ആര്‍സിഎച്ച്‌ ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സാജന്‍ മാത്യു, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, ഫാര്‍മസിസ്റ്റ് ജയകുമാര്‍, എംസിഎച്ച്‌ ഓഫീസര്‍ ഷീല, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബിന്ദു എന്നിവര്‍ ചേര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വാക്‌സിന്‍ ഏറ്റുവാങ്ങി. ജനുവരി 16ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഒന്‍പതു കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം തുടങ്ങും.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News