പിണറായി സര്‍ക്കാരിന്റെ അവസാനത്തെ നയ പ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ നിറഞ്ഞ് നിന്നത് രാഷ്ട്രീയം മാത്രം

പിണറായി സര്‍ക്കാരിന്റെ അവസാനത്തെ നയ പ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ നിറഞ്ഞ് നിന്നത് രാഷ്ട്രീയം തന്നെ. UDF – ന്റെ വെല്‍ഫെയല്‍ ബന്ധവും , കോണ്‍ഗ്രസിന്റെ നിലപാട് ഇല്ലായ്മയും ഭരണപക്ഷം ആയുധമാക്കിയപ്പോള്‍ , സര്‍ക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

പിണറായി സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനപത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായി ഭരണപക്ഷം കടന്നാക്രമിച്ചു. ലീഗിനെ കുറിച്ച് പറഞ്ഞാല്‍ മുസ്ലിംങ്ങള്‍ക്കെതിരെ പറയുന്നു എന്നാണ് പ്രചരണം എന്ന് മുഖ്യമന്ത്രി പരിഹസിച്ചു .

10% സാമ്പത്തിക സംവരണം നടപ്പിലാക്കിയപ്പോള്‍ ലീഗ് എതിര്‍ത്തു എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് തടസവാദവുമായി എണീറ്റു. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി തിരിച്ചടിച്ചു

മുഖ്യമന്ത്രിയെ ഭാസ്‌ക്കര പട്ടേലരെന്നും ,മന്ത്രിമാരെ തൊമ്മിയെന്നും ചെന്നിത്തല ആക്ഷേപിച്ചപ്പോള്‍ , ആ ഉപമ ചേരുന്നത് കോണ്‍ഗ്രസിനാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം കുഭകോണങ്ങളുടെ കുംഭമേളയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു .

ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ പറ്റി കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി വായിച്ചതോടെ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് ഷെയിം വിളികള്‍ ഉയര്‍ന്നു.

ഇതിനിടയില്‍  മദ്യ കമ്പിനികള്‍ക്ക് വേണ്ടി എക്‌സൈസ് വകുപ്പ് 7% ശതമാനം തുക വര്‍ദ്ധിപ്പിച്ചതില്‍ 100 കോടി രൂപയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്ക് അകം ആ ആരോപണം തവിട് പൊടിയായി

പുതുക്കി നിശ്ചയിച്ച വില പ്രകാരം 957 കോടി സര്‍ക്കാരിനും , 9 കോടി ബിവറേജസ് കോര്‍പ്പറേഷനും ലഭിക്കുമെന്ന് മന്ത്രി ചൂണ്ടി കാട്ടി. സ്വപ്നയെ ക്ഷണിച്ച് വരുത്തി ഇഫ്താര്‍ വിരുന്നുട്ടാന്‍ പ്രതിപക്ഷ നേതാവിന് എന്ത് ബന്ധം എന്ന് എ. പ്രദീപ് കുമാര്‍ ചോദിച്ചു.

അന്ന് ലഭിച്ച വാച്ച് ഇപ്പോഴും കൈയ്യില്‍ ഉണ്ടോ എ പ്രദീപ് കുമാര്‍ പരിഹസിച്ചെങ്കിലും പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞില്ല. നന്ദി പ്രമേയത്തിന്‍മേല്‍ ഇതാദ്യമായി ഇലട്രോണിക്ക് – വോട്ടെടുപ്പ് നടന്നു. 33 ന് എതിരെ 75 വോട്ടുകള്‍ക്ക് പിണറായി സര്‍ക്കാരിന്റെ അവസാന നന്ദി പ്രമേയം പാസായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News