റിപബ്ലിക് ദിനാഘോഷത്തിന് ഇക്കുറി വിദേശ രാഷ്ട്രത്തലവന്‍ പ​ങ്കെടുക്കില്ല

ജനുവരി 26ന് നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തിന് ഇത്തവണ വിദേശ രാഷ്ട്രത്തലവന്‍ മുഖ്യാതിഥിയായി ഉണ്ടാകില്ല. മുന്‍വര്‍ഷങ്ങളില്‍നിന്ന്​ വ്യത്യസ്​തമായി ഇക്കുറി വിദേശ രാഷ്ട്രത്തലവന്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഡാണ് ഇതിന് കാരണമെന്ന്​ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്​തമാക്കി.

റിപബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാന്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഇന്ത്യ ക്ഷണിച്ചിരുന്നു. അ​ദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിക്കുകയും ചെയ്​തിരുന്നു.

എന്നാല്‍, അദ്ദേഹം ജനുവരി 5ന് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കുകയായിരുന്നു. രാജ്യത്തെ​ ജനിതകമാറ്റം വന്ന വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്നാണ്​ ബോറിസ് ജോണ്‍സന്‍ ജനുവരി 5ന് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയത്.

കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ യു.കെയില്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന്​ ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയാത്തതിലുള്ള ഖേദം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News