കണ്ണൂരില്‍ മറഡോണയുടെ പ്രതിമ ഒരുങ്ങുന്നു

ഫുട്​ബാള്‍ ഇതിഹാസം മറഡോണയുടെ പ്രതിമ നിര്‍മ്മിക്കാനൊരുങ്ങി കണ്ണൂര്‍. 4 മാസം കൊണ്ട് പ്രതിമാസം​ നിര്‍മ്മാണം പൂര്‍ത്തിയാക്കി കണ്ണൂര്‍ ജവഹര്‍ സ്​റ്റേഡിയത്തില്‍ പ്രതിമ സ്​ഥാപിക്കുമെന്ന്​ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ പറഞ്ഞു.

ഇന്ത്യയില്‍ തന്നെ മറോഡണ കാലുകുത്തിയ എക സ്​റ്റേഡിയമായതിനാലാണ്​ സ്​റ്റേഡിയത്തില്‍ തന്നെ പ്രതിമ ഒരുക്കാന്‍ തീരുമാനിച്ചതെന്ന്​ മേയര്‍ പറഞ്ഞു.

2012 ഒക്​ടോബര്‍ 24ന് ആണ് ​മ​റഡോണ കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ജവഹര്‍ സ്​റ്റേഡിയത്തിലെത്തിയ മ​റഡോണ കാല്‍ പന്ത്​ തട്ടി ആരാധകരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

ഈ സ്​മരണക്കായാണ്​ കോര്‍പറേഷ​ന്‍റെ നേതൃത്വത്തില്‍ ജവഹര്‍ സ്​റ്റേഡിയത്തില്‍ സ്​മാരകം ഒരുക്കുന്നത്​.

കണ്ണൂരിലെത്തിയപ്പോള്‍ മറഡോണ താമസിച്ച ബ്ലൂ നൈല്‍ ഹോട്ടലിലെ മുറിയും അദ്ദേഹത്തി​ന്‍റെ സ്​മരണക്കായി ‘മറഡോണ സ്യൂട്ട്​’ സംരക്ഷിച്ചു വരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here