മഹാരാഷ്ട്രയിൽ പക്ഷിപ്പനി പടരുന്നു; സംസ്ഥാനം കനത്ത ജാഗ്രതയിൽ

മഹാരാഷ്ട്രയിൽ പക്ഷിപ്പനി രേഖപ്പെടുത്തുന്ന ജില്ലകളുടെ എണ്ണം ഇപ്പോൾ 22 ആയി ഉയർന്നു. ഇതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. ആദ്യമായി പുണെയിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. തുടർന്ന് നടന്ന പരിശോധനയിലാണ് മുംബൈ പർബാനി, ബീഡ്, ലാത്തൂർ, താനെ, അടക്കം സംസ്ഥാനത്തെ 22 ജില്ലകളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത്.

കല്യാൺ, മുംബൈ, താനെ, പർബാനി, തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ചത്ത കാക്കകളുടെ സാംപിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് കേന്ദ്രത്തിലേക്ക് അയച്ചു. കല്യാൺ വെസ്റ്റിലെ ഗൗരീപാഡയിലുള്ള ഒരു തടാക പരിസരത്താണ് രണ്ട് കൊറ്റികളെ ചത്ത നിലയിൽ കണ്ടെത്തിയത്.

ഏതാനും ദിവസം മുമ്പ് താനെയിൽ കൊറ്റികളെയും കഴുകന്മാരെയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇത് പ്രദേശത്ത് വലിയ ആശങ്കയാണ് പടർത്തിയിരിക്കുന്നത്. ഇവയെല്ലാം ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സാംപിളുകൾ പരിശോധിച്ചശേഷം സ്ഥിരീകരിച്ചിരുന്നു.

താനെയിൽ ചത്ത പക്ഷികളുടെ എണ്ണം ഇപ്പോൾ 157 ആയി. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ നഗരസഭാ ജീവനക്കാർ പ്രാവുകൾ, കാക്കകൾ, കൊക്കി എന്നിവയുൾപ്പെടെ 30 ഓളം പക്ഷികളുടെ ശവശരീരങ്ങൾ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News