ആദ്യ ദിനം തന്നെ കളക്ഷന്‍ റെക്കോര്‍ഡുമായി മാസ്റ്റര്‍; തമിഴ്‌നാട്ടില്‍ മാത്രം 26 കോടി

ജനുവരി 13 ന് ആണ് വിജയ് ചിത്രം മാസ്റ്റര്‍ റിലീസ് ചെയ്തത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചത്.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആദ്യ ദിനത്തില്‍ തന്നെ കളക്ഷന്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. ആദ്യ ദിനം ഇന്ത്യയൊട്ടാകെ ചിത്രം വാരിക്കൂട്ടിയത് 42.50 കോടി രൂപയാണ്. തമിഴ്‌നാട്ടില്‍ മാത്രം 26 കോടിരൂപയാണ് ചിത്രം നേടിയത്.

കേരളത്തിലെ ആദ്യ ദിന കലക്ഷന്‍ 2.2 കോടിയാണ്. ആന്ധ്രപ്രദേശ്/നിസാം – 9 കോടി, കര്‍ണാടക – 4.5 കോടി, കേരള 2.2 കോടി, നോര്‍ത്ത് ഇന്ത്യ-0.8 കോടി എന്നിങ്ങനെയാണ് കളക്ഷന്‍.

ആദ്യ ദിന റെക്കോര്‍ഡിന്‍റെ പട്ടികയില്‍ ആദ്യ അഞ്ച സ്ഥാനങ്ങളില്‍ നാലും വിജയ് ചിത്രങ്ങള്‍ ആണ് എന്നതും പ്രത്യേകതയാണ്. 31.5 കോടിയുമായി വിജയ് നായകനായ സര്‍ക്കാരാണ് തമിഴ്നാട്ടില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമത് നില്‍ക്കുന്നത്.

മെര്‍സല്‍ 4.5 കോടി, ബിഗില്‍ 25.6 കോടി, കബാലി 21.5 കോടി, യന്തിരന്‍ 2.018 കോടി എന്നീ ചിത്രങ്ങളാണ് യഥാക്രമം കളക്ഷന്‍ നേടിയ ചിത്രങ്ങള്‍.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ജനുവരി 14 നാണ് റിലീസ് മാസ്റ്ററിന്റെ ഹിന്ദി പതിപ്പ് ചെയ്യുന്നത്.

Content high

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News