എംജി മോട്ടോർ ഇന്ത്യതങ്ങളുടെ പുത്തന്‍ ഏഴ് സീറ്റർ എസ്‌യുവി പുറത്തിറക്കിയിരുക്കുകയാണ്. 13.34 ലക്ഷം മുതൽ 18.32 ലക്ഷം രൂപ വരെ വിലയുള്ള അഞ്ച് വേരിയന്റുകളിലാണ് മോഡൽ ലൈനപ്പ് വരുന്നത്.
ആറ് സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ലഭിക്കുമ്പോൾ പുതിയ എംജി ഹെക്ടർ പ്ലസ് ഏഴ് സീറ്ററിൽ മധ്യനിരയിലുള്ളവർക്ക് ബെഞ്ച്-ടൈപ്പ് സീറ്റുകളാണ് നിർമ്മാതാക്കൾ ഒരുക്കുന്നത്.
സ്ലൈഡിംഗ് ഫംഗ്ഷനോടുകൂടിയ രണ്ടാമത്തെ നിര സീറ്റുകൾ മൂന്നാം നിര സീറ്റുകളിലുള്ള യാത്രക്കാർക്ക് ലെഗ് റൂം ക്രമീകരിക്കാവുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്..
ഏഴ് സീറ്റുകളുള്ള എംജി ഹെക്ടർ പ്ലസിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. എസ്‌യുവിയുടെ സൂപ്പർ വേരിയന്റ്, എൽഇഡി റിയർ ഫോഗ് ലാമ്പുകൾ, റൂഫ് റെയിലുകൾ, എൽഇഡി ടെയിലാമ്പുകൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, നാല് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, രണ്ട് ട്വീറ്ററുകൾ എന്നിവ ലഭിക്കുന്നു.
അതേടൊപ്പം തന്നെ റിയർ എസി വെന്റുകൾ, ക്രോം ഇന്റീരിയർ ഡോർ ഹാൻഡിലുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ക്രൂയിസ് കൺട്രോൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ എന്നിവ കമ്പനി ഒരുക്കുന്നു.
ടോപ്പ് എൻഡ് ഷാർപ്പ് വേരിയന്റ് ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, ഹീറ്റഡ് ORVM- കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 360 ഡിഗ്രി വ്യൂ ക്യാമറ, PU-ലെതർ അപ്ഹോൾസ്റ്ററി, എട്ട് നിറങ്ങളിൽ മൂഡ് ലൈറ്റിംഗ്, 7.0 ഇഞ്ച് MID, സൺഗ്ലാസ് ഹോൾഡർ, റിമോട്ട് കാർ ഫംഗ്ഷനിംഗ്, നാല് തരത്തിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ്, ഇലക്ട്രിക് ഹാൻഡ്‌ബ്രേക്ക്, ആറ് എയർബാഗുകൾ എന്നിവ കമ്പനി നല്‍കുന്നുണ്ട്.
എഞ്ചിനില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പുതിയ എംജി ഹെക്ടർ ഏഴ് സീറ്റർ എസ്‌യുവിയിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന 170 bhp, 2.0 ലിറ്റർ ഡീസൽ മോട്ടോർ, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭിക്കുന്ന 143 bhp, 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ്, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുള്ള 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിലേക്ക് ജോടിയാക്കുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകളുണ്ട്.
വലിയ അലോയി വീലുകളും പുതിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററിയും അപ്ഡേറ്റ് ചെയ്ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് IRVM എന്നിവയൊക്കെയാണ് 7 സീറ്ററിലെ മാറ്റങ്ങള്‍

Get real time update about this post categories directly on your device, subscribe now.