സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കും; നികുതി വര്‍ധനവ് ഉണ്ടാവില്ല: തോമസ് ഐസക്

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. രാവിലെ 9 മണിക്ക് ധനമന്ത്രി തോമസ് ഐസക് സഭയില്‍ തന്‍റെ 11ാം ബജറ്റ് അവതരിപ്പിക്കും. കൊവിഡ് സമൂഹത്തിലാകെ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്.

സാമൂഹ്യമായും ഒരുപാട് മാറ്റങ്ങള്‍ കൊവിഡ് സമൂഹത്തില്‍ വരുത്തിയിട്ടുണ്ട്. ഇവയൊക്കെ അഭിസംബോധന ചെയ്യുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാറിന് മാത്രമല്ല സാധാരണക്കാര്‍ക്കും കൊവിഡ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഏല്‍പ്പിച്ചത് അതുകൊണ്ട് തന്നെ ഇത്തവണ സാധാരണ ജനങ്ങളെ ബാധിക്കുന്ന വിധത്തില്‍ നികുതി വര്‍ധനവ് ഉണ്ടാവില്ലെന്നും മറ്റ് മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്താനുള്ള നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കൊവിഡാനന്തര ലോകത്തിന് പാത തെളിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തെ കേരളാ ബജറ്റെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ദീര്‍ഘകാല വികസനം ലക്ഷ്യംവച്ചുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാവും ക‍ഴിഞ്ഞ വര്‍ഷങ്ങളില്‍ കിഫ്ബി ഇതിന് അടിത്തറയിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News