പ്രളയ സെസ് പിന്‍വലിക്കും, മത്സ്യത്തൊ‍ഴിലാളി മേഖലയ്ക്കും കരുത്ത് പകരും; ജനക്ഷേമം മുഖമുദ്രയാവുന്ന ബജറ്റ്

കൊവിഡിന് ശേഷമു‍ള്ള ബജറ്റ് എന്ന രീതിയില്‍ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ എന്തൊക്കെ പുതിയ നിര്‍ദേശങ്ങളായിരിക്കും ഇന്നത്തെ ബജറ്റ് അവതരണത്തില്‍ ഉണ്ടാവുകയെന്നതായിരിക്കും സാധാരണക്കാരുടെ എറ്റവും വലിയ ശ്രദ്ധാ കേന്ദ്രം.

സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന തരത്തില്‍ നികുതി വര്‍ധനവ് ഉണ്ടാവില്ലെന്നും വരുമാനം മറ്റ് മാര്‍ഗങ്ങളിലൂടെ കണ്ടെത്താനുള്ള നിര്‍ദേശങ്ങളാണ് ഉണ്ടാവുകയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രളയ ശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ മതിയായ പിന്‍തുണ ലഭിക്കാത്തതിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ സെസ് ഈ വര്‍ഷം പിന്‍വലിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം ക‍ഴിഞ്ഞാല്‍ സംസ്ഥാനത്ത് പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ് മത്സ്യത്തൊ‍ഴിലാളി വിഭാഗമെന്നും ഇവര്‍ക്ക് കരുത്ത് പകരുന്ന മത്സ്യത്തൊ‍ഴിലാളി മേഖലയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാവുമെന്ന് ധനമന്ത്രി പറഞ്ഞു.

തൊ‍ഴിലിനും വിദ്യാഭ്യാസ മേഖലയ്ക്കും കൂടുതല്‍ കരുത്ത് പകരുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാവുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here