ധനമന്ത്രി സഭയില്‍, ബജറ്റ് അവതരണം അല്‍പ്പസമയത്തിനുള്ളില്‍; തോമസ് ഐസക്കിന്‍റെ 11ാം ബജറ്റ്

ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി. തോമസ് ഐസക്കിന്‍റെ 11ാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. എറ്റവും ഒടുവില്‍ കൊവിഡ് പ്രതിസന്ധി ഉള്‍പ്പെടെ തുടര്‍ച്ചയായ പ്രതിസന്ധികള്‍ നേരിട്ട ഒരു കാലഘട്ടത്തിലാണ് 11ാം ബജറ്റ് എന്നത് തോമസ് ഐസക്കിന് മുന്നില്‍ ഒരു വെല്ലുവിളിയാണ്.

എന്നാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ധനസമാഹരണത്തില്‍ കിഫ്ബി പോലൊരു മാതൃക ഉയര്‍ത്തിക്കാട്ടി വിപ്ലവകരമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും സാമൂഹിക ചുറ്റുപാടിനെയും സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യത്തെയും അടിമുടി മാറ്റിയെടുക്കും വിധം ഉപയോഗപ്പെടുത്തുകയും ചെയ്ത പോയവര്‍ഷത്തിന് ചുക്കാന്‍ പിടിച്ചൊരു ധനമന്ത്രിയെന്ന നിലയില്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന വികസനത്തിന് കരുത്താകുന്ന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റിലും ഉണ്ടാവാനാണ് സാധ്യത.

കഴിഞ്ഞ അഞ്ച്‌ ബജറ്റുകളും വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും കാര്യമായ ഊന്നൽ നൽകിയിരുന്നു. അമിത നികുതിഭാരം അടിച്ചേൽപ്പിച്ചതുമില്ല.

വിദ്യാഭ്യാസം, ആരോഗ്യം, പശ്‌ചാത്തല വികസനം തുടങ്ങി സർവമേഖലയ്‌ക്കും മികച്ച പിന്തുണയാണ്‌ നൽകിയത്‌.

ഈ നേട്ടങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനും കോവിഡ്‌ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നിർദേശങ്ങളും ബജറ്റിലുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News