എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂപയാക്കി; 8 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും; പ്രതിസന്ധി നി‍ഴലിക്കാത്ത ബജറ്റുമായി തോമസ് ഐസക്; ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും പ്രതിസന്ധി നിഴലിക്കാത്ത ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്. സസ്ഥാനത്തെ എല്ലാ ക്ഷേമപെന്‍ഷനുകളും 1600 രൂയായി ഉയര്‍ത്തിയതായി ധനമന്ത്രി തോമസ് ഐസക് സഭയില്‍ പറഞ്ഞു.

ആരോഗ്യ വകുപ്പില്‍ പുതിയ 4000 തസ്തികകള്‍ സൃഷ്ടിക്കും. 8 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും ഇതില്‍ 5 ലക്ഷം തൊഴില്‍ അവസരങ്ങള്‍ അഭ്യസ്ത വിദ്യരായ യുവതീ-യുവാക്കള്‍ക്കായിരിക്കുമെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.

കേന്ദ്രം സംസ്ഥാനത്തോട് വലിയ രീതിയിലുള്ള വിവേചനം നടത്തുന്നുവെന്ന് സഭയില്‍ പറഞ്ഞ ധനമന്ത്രി പ്രതിസന്ധി ഖട്ടങ്ങളില്‍ കേരളത്തോട് മുഖം തിരിച്ച് നിന്ന് കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. ജിഎസ്ടി നഷ്ട പരിഹാരം പൂര്‍ണമായും നല്‍കാതിരുന്നതും കിഫ്ബിക്കെതിരായ സംഘടിതമായ ഗൂഢാലോചനയും ധനമന്ത്രി എടുത്തുപറഞ്ഞു.

കാര്‍ഷിക നാണ്യ വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചു. റബ്ബറിന്‍റെ താങ്ങുവില 170 രൂപയാക്കി, നെല്ലിന്‍റെ താങ്ങുവില 28 രൂപയാക്കി നാളികേരത്തിന്‍റെ താങ്ങുവില 27 ല്‍ നിന്ന് 32 രൂപയാക്കി ഉയര്‍ത്തി.

കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 20 ലക്ഷം പേർക്ക് 5 വർഷത്തിൽ തൊഴിൽ കെ ഡിസ്ക് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ രംഗത്ത് തൊഴിൽ നൽകുന്നു. 50 ലക്ഷം അഭ്യസ്ത വിദ്യർക്ക് കെ ഡിസ്ക് വഴി പരിശീലനം നൽകും. കെ ഡിസ്ക് പുനഃസംഘടിപ്പിക്കും ഇതിനായി 200 കോടി രൂപ അനുവദിച്ചു.

തൊ‍ഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹത് പദ്ധതി, വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി 20 കോടി അനുവദിച്ചു. 5000 സ്ക്വയർ ഫീറ്റ് കെട്ടിടം നൽകിയാൽ വർക്ക് സ്റ്റേഷനാക്കാൻ 20 കോടി, കമ്പനികൾക്ക് കേന്ദ്രീകൃതമായും വികേന്ദ്രീകൃതമായും ജോലിക്കാരുടെ സേവനം ലഭിക്കുന്നതിന് അവസരം ഒരുക്കും.

5 വർഷം കൊണ്ട് 20 ലക്ഷം തൊഴിൽ സൃഷ്ടിക്കും. 2021 ഫെബ്രുവരി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ജോലിക്കാവശ്യമായ കംപ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വർഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാൽ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാൽ മതിയാകും. കേരളാ ബാങ്ക്, കെഎഫ്സി, കെഎസ്എഫ്ഇ എന്നിവ വ‍ഴിയായിരിക്കും വായ്പ ലഭ്യമാക്കുക.

തൊഴിൽ പരിശീലനത്തിന് 250 കോടി അനുവദിക്കും. കെ ഡിസ്കിന് കീഴിൽ സ്കിൽ മിഷൻ രൂപീകരിക്കും

കേരളത്തെ നോളജ് ഇക്കോണമിയാക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പകുതി വലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കും സംവരണ വിഭാഗങ്ങള്‍ക്ക് സൗജന്യമായും ബിപിഎല്‍ വിഭാങ്ങള്‍ക്ക് 25 ശതമാനം സബ്സിഡിയിലും ലാപ്ടോപ് ലഭ്യമാക്കും.

കെ ഫോണ്‍ ഓഹരി മൂലധനത്തിലേക്ക് 166 കോടി സര്‍ക്കാര്‍ നിക്ഷേപം ഫെബ്രുവരിയില്‍ കെഫോണ്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കും.

പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്കൂളുകളില്‍ ഉണ്ടാക്കിയ മാറ്റം വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ കോളേജുകളിലും നടപ്പിലാക്കും.

സര്‍വകലാശാലകളില്‍ 1000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. 30 മികവിന്‍റെ കേന്ദ്രങ്ങള്‍ രൂപീകരിക്കും. പശ്ചാത്തല വികസനത്തിന് 2000 കോടി അനുവദിക്കും.

കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേ‍ർന്ന് ഫണ്ടിന് രൂപം നൽകും. ഇതിലേക്കായി അൻപത് കോടി ബജറ്റിൽ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാ‍ർട്ടപ്പിന് നിക്ഷേപം ആകർഷിച്ചാൽ അതിലേക്ക് ഫണ്ടിൽ നിന്നും പരമാവധി ​ഗ്രാൻ്റ് അനുവദിക്കും. സീഡ് ഫണ്ടിം​ഗ് ഓഹരി പങ്കാളിത്തമായി മാറ്റും.

സ‍ർക്കാർ സ്ഥാപനങ്ങൾ നൽകുന്ന വായ്പ നഷ്ടമായി മാറിയാൽ അതിന് സ‍ർക്കാർ അൻപത് ശതമാനം താങ്ങായി നൽകും. സ്റ്റാ‍ർട്ടപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് ഇരുപത് കോടി നൽകും. 20000 പേർക്ക് തൊഴിൽ നൽകുന്ന 2500 സ്റ്റാർട്ടപ്പുകൾ ഉണ്ടാകും. കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ കൺസോർഷ്യം രൂപീകരിച്ച് അവ‍ർ സർക്കാർ ടെണ്ടറിൽ പങ്കെടുത്താൽ മുൻ​ഗണന നൽകും. വിദേശ സർവ്വകലാശാലകളും കമ്പനികളുമായി സഹകരിച്ച് പത്ത് അന്താരാഷ്ട്ര ലോഞ്ചിം​ഗ് ഡെസ്റ്റിനേഷൻ സജ്ജമാകും.

മലബാറിൻ്റെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആറാം ബഡ്ജറ്റ്. മം​ഗലാപുരം – കൊച്ചി ഇടനാഴിക്ക് ഡിപിആ‍ർ തയ്യാറാക്കും. 50000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടും. കണ്ണൂ‍ർ വിമാനത്താവളത്തിന് സമീപം 5000 ഏക്ക‍ർ ഭൂമിയേറ്റെടുക്കാൻ 10000 കോടി രൂപ അനുവദിച്ചിരുന്നു. തലസ്ഥാന ന​ഗരവികസനപദ്ധതിയുടെ ഭാ​ഗമായി വിഴിഞ്ഞം – നാവായികുളം 78 കിലോമീറ്റർ ആറുവരി പാത പാതയും പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്ബ്, വിനോദകേന്ദ്രങ്ങൾ, ടൗൺ ഷിപ്പ്, എന്നിവ സ്ഥാപിക്കും.

മൂന്നാർ പട്ടണത്തിൽ നേരത്തെ തീവണ്ടിയോടിയിരുന്നു. വിനോദസഞ്ചാരം മുൻനിർത്തി അവിടേക്ക് വീണ്ടും തീവണ്ടി സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനുമുള്ള താത്പര്യം ടാറ്റാ കമ്പനി അറിയിച്ചിട്ടുണ്ട്.

പ്രവാസി തൊഴിൽ പുനരധിവാസത്തിനു 100 കോടി, തിരിച്ചു വന്ന പ്രവാസികളുടെ പെൻഷൻ മൂവായിരം ആക്കും
ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ ക്ഷേമനിധി, 75 ദിവസമെങ്കിലും തൊഴിലെടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here