ജനക്ഷേമ ഭരണത്തിന്‍റെ മാറ്റം വരച്ചുകാട്ടി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഗവണ്‍മെന്റ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജനപഭക്ഷ ഭരണം ജനങ്ങളിലും സമൂഹത്തിലും വരുത്തിയ മാറ്റങ്ങള്‍ എണ്ണിപ്പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്.

കഴിഞ്ഞ തവണത്തെ യുഡിഎഫ് ഭരണത്തില്‍ നിന്നും കേരളത്തില്‍ ഒരു ഭരണമാറ്റം ഉണ്ടായപ്പോള്‍ നാടിനാകെയുണ്ടായ വിപ്ലവകരമായ മാറ്റങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രംസംഗം നടത്തിയത്. വിവിധ മേഖലകളില്‍ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളുടെ ധനവിനിയോഗവും പുതിയ പദ്ധതികളും എണ്ണിപ്പറഞ്ഞ് ഐസക് താരതമ്യം നടത്തി.

പ്രവാസി ക്ഷേമത്തിന് യുഡിഎഫ് സര്‍ക്കാര്‍ 68 കോടി ചെലവഴിച്ചപ്പോള്‍ അഞ്ച് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ 180 കോടി പ്രവാസി ക്ഷേമത്തിനായി ചെലവഴിച്ചു. 4530 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കും. വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ, ആരോഗ്യ വകുപ്പില്‍ 4000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും, 8 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ഇതില്‍ അഞ്ച് ലക്ഷം അഭ്യസ്ഥവിദ്യര്‍ക്കായിരിക്കും.

300 സ്റ്റാർട്ട് അപ്പ് 3900 ആയി ഉയർന്നു, പൊതുവിദ്യാലയങ്ങളിൽ 6.79 ലക്ഷം കുട്ടികൾ പുതുതായി എത്തി, 11,580കിലോമീറ്റര്‍ റോഡ് പൂർത്തീകരിച്ചു. 11.02ലക്ഷം കുടിവെള്ള കണക്ഷൻ നൽകി, വൈദ്യുതി ഉത്പാദനം 236മെഗാവാട്ട് ആയി ഉയർത്തി, 3729 കോടി രൂപ പ്രളയ ദുരിതാശ്വാത്തിന് ചെലവഴിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News