രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിനൊരുങ്ങി കേരളം സംസ്ഥാനത്തെ നോളജ് ഇക്കോണമിയാക്കും

സംസ്ഥാനത്ത് ഒരു രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന് സമയമായെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പര്സംഗത്തില്‍ പറഞ്ഞു.

ഇതിനാവശ്യമായ അടിത്തറ വികസനമാണ് കിഫ്ബി വ‍ഴി സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചുകൊണ്ടും അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്നതുമായ സൗകര്യങ്ങള്‍ പൊതുവിദ്യാലയങ്ങളില്‍ ഒരുക്കിക്കൊണ്ടും നമ്മ‍ള്‍ ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തെ നോളജ് ഇക്കോണമി ആക്കാൻ പദ്ധതികൾ ഈ ബജറ്റില്‍ പ്രഖ്യാപിക്കുകയാണ്. ഇതിന്‍റെ ആദ്യ പടിയെന്നോണം എല്ലാ വീടുകളിലും ഒരു ലാപ്ടോപ് ഉറപ്പുവരുത്തും. ബിപിഎല്‍ വിഭാഗത്തിന് 25 ശതമാനം സബ്സിഡ് നല്‍കിയും, സംവരണ വിഭാഗത്തിന് പൂര്‍ണമായും സൗജന്യമായും ലാപ്ടോപ് വിതരണത്തിന്‍ പദ്ധതി ആവിഷ്കരിക്കും.

എല്ലാ വീടുകളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇന്‍റര്‍നെറ്റ് മേഖലയിലെ കുത്തക അവസാനിപ്പിച്ചുകൊണ്ട് കെഫോണിന്‍റെ ഒന്നാംഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. എല്ലാ സർവീസ് പ്രൊവൈഡർമാർക്കും അവസരം ഉണ്ടാക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും, സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും, സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ കിഫ്ബിയിലൂടെ രണ്ടായിരം കോടി നൽകും
പുതിയ കോഴ്സുകൾ അനുവദിക്കും, സ‍ർവകലാശാലകളിൽ 30 മികവിൻ്റെ കേന്ദ്രങ്ങൾ തുടങ്ങും. സര്‍വകലാശാലാ നാക് അതക്രഡിറ്റേഷന്‍ 3.5 ശതമാനമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News