20000 പേർക്ക് തൊഴിൽ, 2500 സ്റ്റാർട്ടപ്പുകൾ; അഭ്യസ്ത വിദ്യരായ യുവജനതയെയും ചേര്‍ത്ത് നിര്‍ത്തി ബജറ്റ്

കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേ‍ർന്ന് ഫണ്ടിന് രൂപം നൽകും.

ഇതിലേക്കായി അൻപത് കോടി ബജറ്റിൽ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാ‍ർട്ടപ്പിന് നിക്ഷേപം ആകർഷിച്ചാൽ അതിലേക്ക് ഫണ്ടിൽ നിന്നും പരമാവധി ​ഗ്രാൻ്റ് അനുവദിക്കും.

സീഡ് ഫണ്ടിം​ഗ് ഓഹരി പങ്കാളിത്തമായി മാറ്റും. സ‍ർക്കാർ സ്ഥാപനങ്ങൾ നൽകുന്ന വായ്പ നഷ്ടമായി മാറിയാൽ അതിന് സ‍ർക്കാർ അൻപത് ശതമാനം താങ്ങായി നൽകും.

സ്റ്റാ‍ർട്ടപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് ഇരുപത് കോടി നൽകും. 20000 പേർക്ക് തൊഴിൽ നൽകുന്ന 2500 സ്റ്റാർട്ടപ്പുകൾ ഉണ്ടാകും.

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ കൺസോർഷ്യം രൂപീകരിച്ച് അവ‍ർ സർക്കാർ ടെണ്ടറിൽ പങ്കെടുത്താൽ മുൻ​ഗണന നൽകും. വിദേശ സർവ്വകലാശാലകളും കമ്പനികളുമായി സഹകരിച്ച് പത്ത് അന്താരാഷ്ട്ര ലോഞ്ചിം​ഗ് ഡെസ്റ്റിനേഷൻ സജ്ജമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News