മലബാറിന്‍റെ വികസനത്തിന് പുതിയ മുഖം നല്‍കി എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആറാം ബജറ്റ്

മലബാറിൻ്റെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആറാം ബഡ്ജറ്റ്. മം​ഗലാപുരം – കൊച്ചി ഇടനാഴിക്ക് ഡിപിആ‍ർ തയ്യാറാക്കും. 50000 കോടിയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടും. കണ്ണൂ‍ർ വിമാനത്താവളത്തിന് സമീപം 5000 ഏക്ക‍ർ ഭൂമിയേറ്റെടുക്കാൻ 10000 കോടി രൂപ അനുവദിച്ചിരുന്നു. തലസ്ഥാന ന​ഗരവികസനപദ്ധതിയുടെ ഭാ​ഗമായി വിഴിഞ്ഞം – നാവായികുളം 78 കിലോമീറ്റർ ആറുവരി പാത പാതയും പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്ബ്, വിനോദകേന്ദ്രങ്ങൾ, ടൗൺ ഷിപ്പ്, എന്നിവ സ്ഥാപിക്കും.

മൂന്നാർ പട്ടണത്തിൽ നേരത്തെ തീവണ്ടിയോടിയിരുന്നു. വിനോദസഞ്ചാരം മുൻനിർത്തി അവിടേക്ക് വീണ്ടും തീവണ്ടി സർവ്വീസ് പുനരാരംഭിക്കാനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടു നൽകാനുമുള്ള താത്പര്യം ടാറ്റാ കമ്പനി അറിയിച്ചിട്ടുണ്ട്.

പ്രവാസി തൊഴിൽ പുനരധിവാസത്തിനു 100 കോടി, തിരിച്ചു വന്ന പ്രവാസികളുടെ പെൻഷൻ മൂവായിരം ആക്കും
ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ ക്ഷേമനിധി, 75 ദിവസമെങ്കിലും തൊഴിലെടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ്

ശ്രീചിത്ര തിരുന്നാൾ ഇൻസിറ്റ്യൂട്ടും കെഎസ്ഐഡിസിയും ചേ‍ർന്ന് ലൈഫ് സയൻസ് പാർക്കിൽ 230 കോടിയുടെ മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കുന്നുണ്ട്. നീതി ആയോ​ഗിൻ്റെ അം​ഗീകാരം ലഭിച്ച ഈ പദ്ധതിക്കായി 24 കോടി വകയിരുത്തുന്നു.

പൊതുമേഖല മരുന്ന് വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റു തുലയ്ക്കുമ്പോൾ കേരളം ബദൽ തീ‍ർക്കുകയാണ്. കെഎസ്ഡിപിയുടെ ഉത്പാദനം 20 കോടിയിൽ നിന്നും 180 കോടിയായി ഉയ‍ർന്നു കഴിഞ്ഞു. ഉത്പാദന ശേഷി 230 കോടിയായി ഇനി ഉയരും. ഇതിനായി 15 കോടി അനുവദിക്കുന്നു. ക്യാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്കിന് ഈ വർഷം തറക്കല്ലിടും. 2021-22-ൽ പദ്ധതി യഥാ‍ർത്ഥ്യമാക്കും. ഇതിനായി കിഫ്ബി ഫണ്ട് ചെയ്യും.

ലോകാരോ​ഗ്യസംഘടനയുടെ പിന്തുണയോടെ ആഫ്രിക്കൻ കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here