
പ്രവാസി ക്ഷേമത്തിലും കരുതലിലും ഊന്നി എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ആറാം ബജറ്റ്. കൊവിഡ് എറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ച മേഖലയാണ് പ്രവാസി തൊഴില്‍ മേഖല.
നിരവധിയാളുകളാണ് തൊഴില്‍ നഷ്ടപ്പെട്ട് സംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. പ്രവാസികള്‍ക്ക് തൊഴില്‍ പദ്ധതിക്കായി 100 കോടി രൂപ ബജറ്റില്‍ വിലയിരുത്തുന്നതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞി. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടിയും അനുവദിച്ചു.
പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി ഇത്തരക്കാരുടെ പട്ടിക തയ്യാറാക്കുമെന്നും ആദ്യ ഘട്ടം എന്നോണം ഇവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി ഇവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിനവശ്യമായ സഹായങ്ങള്‍ ഒരുക്കും. ഇതിന് ശേഷം മൂന്നാം ലോക കേരള സഭ വിളിച്ച് ചേര്‍ക്കുമെന്നും. ഇവിടെ നിന്നും സ്വരൂപിക്കുന്ന അഭിപ്രായങ്ങളിലൂടെ പദ്ധതി വിപുലീകരിക്കുമെന്നും ഐസക് പറഞ്ഞു.
പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. കോവിഡ് അനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here