ലൈഫ് മിഷന്‍ വ‍ഴി 52000 പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൂടി വീട്; മത്സ്യ മേഖലയ്ക്ക് 1500 കോടി

തൊ‍ഴില്‍ മേഖലയിലും മികച്ച നീക്കിയിരിപ്പുമായി സംസ്ഥാന ബജറ്റ്. ലൈഫ് മിഷന്‍വ‍ഴി പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 52000 വീടുകള്‍ കൂടി നല്‍കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

അടുത്ത ഒരു വര്‍ഷം 1500 കോടിമത്സ്യമേഖലയിൽ ചിലവഴിക്കും. 250 കോടി വാർഷിക പദ്ധതിയിൽ നിന്നായി വിലയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി. ആശുപത്രിക്കും സ്കൂളുകൾക്കുമായി 150 കോടി. എന്നിങ്ങനെ 686 കോടി ചിലവഴിക്കും.

ആഴക്കടൽ മത്സ്യബന്ധനത്തിനായി 25 ശതമാനം സബ്സിഡിയിൽ നൂറ് യാനങ്ങൾക്ക് വായ്പ നൽകും. പരമ്പരാഗത മത്സ്യത്തൊഴിലാലികൾക്ക് ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനായി മാറ്റാൻ പ്രത്യേക സാമ്പത്തിക സഹായം. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി വകയിരുത്തി.

ലൈഫ് മിഷനിലൂടെ ഈ വർഷം 40000 പട്ടിക ജാതിക്കാർക്കും 12000 പട്ടിക വർഗ്ഗക്കാർക്കും വീട് നിർമ്മിച്ച് നൽകും. ഇതിനായി 2080 കോടി ചിലവിടും. 508 കോടി പട്ടികജാതി-വർഗ്ഗ വിഭാഗക്കാരുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി മാറ്റിവച്ചു. കശുവണ്ടി തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകാൻ അറുപത് കോടി അനുവദിച്ചു. കയർ മേഖലയിൽ കുടിശിക തീർക്കാൻ 60 കോടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News