കേരളത്തിന്റെ സൈന്യത്തെ ചേർത്ത് പിടിച്ച് സർക്കാർ. മത്സ്യത്തൊഴിലാളി മേഖലയിൽ 5000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. 10000 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വീട് ഉറപ്പ് വരുത്തും. കടൽഭിത്തിക്ക് 150 കോടി അനുവദിച്ചു.
തീരദേശത്ത് മാർക്കറ്റുകൾ സ്ഥാപിക്കും. തീരദേശ റോഡുകൾക്ക് 100 കോടി. ഉൾനാടൻ മത്സ്യമേഖലക്ക് 92 കോടി അനുവദിച്ചു. തൊഴിൽ ആവശ്യത്തിന് മണ്ണെണ്ണയുടെ വില കുറയ്ക്കും. തൊഴിൽ ഉപകരണങ്ങൾക്ക് മത്സ്യഫെഡ് വഴി 25% സബ്‌സിഡി നൽകും. പ്രതിഭാതീരത്തിന് 10 കോടി അനുവദിച്ചു.
വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 78 കിലോമീറ്റര്‍ ആറു വരിപാതയായി വികസിപ്പിക്കും. റോഡിനിരുവശവും നോളജ് ഹബ്, വ്യവസായ പാർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും.
25000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. ക്യാപിറ്റൽ സിറ്റി റീജിയൻ ഡെവലപ്‌മെന്റിന് 100 കോടി സീഡ് ഫണ്ട്
വികാസ് ഭവനിൽ രണ്ടര ലക്ഷം ചതുരശ്ര സ്കയർഫീൽ കിഫ്ബിക്ക് ആസ്ഥാന മന്ദിരം സ്ഥാപിക്കും. ഷോപ്പിംഗ് മാൾ തിയെറ്റർ അടക്കമുള്ള സൗകര്യം ഈ മാളിൽ ഉണ്ടാകും
Get real time update about this post categories directly on your device, subscribe now.