‘ഐഡിയാസ് ബൈ ഐസക്’; കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയ ബജറ്റ്; ബജറ്റ് പ്രസംഗത്തിലും റെക്കോര്‍ഡ്

ലോകത്തെയാകെ ഞെരുക്കിയ കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം അവതരിപ്പിക്കുന്നൊരു ബജറ്റ് എന്ന നിലയില്‍ തകര്‍ന്ന് കിടക്കുന്ന സാമ്പത്തിക സാമൂഹ്യ മേഖലയുടെ പരിക്ക് മാറ്റിയെടുക്കുന്ന പദ്ധതികളായിരിക്കും ഇത്തവണ ബജറ്റില്‍ ഉണ്ടാവുകയെന്നും.

കൊവിഡിന്‍റെ പ്രതിസന്ധി ക്ഷേമ പദ്ധതികളുടെയും നൂതന വികതന ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ നി‍ഴലിക്കുമെന്ന് പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് തന്‍റെ 11ാം ബജറ്റ് അവതരിപ്പിച്ചത്.

അക്ഷരാര്‍ഥത്തില്‍ കൊവിഡ് പ്രതിസന്ധികളെ അവസരമാക്കിയെടുത്ത ബജറ്റ് പ്രഖ്യാപനമാണ് കേരള നിയമസഭ മൂന്ന് മണിക്കൂര്‍ 15 മിനുട്ട് നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തിലൂടെ കേരളം കണ്ടത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷമുള്ള ബജറ്റ് അവതരണത്തില്‍ ഓരോ പദ്ധതി പ്രഖ്യാപനങ്ങളിലും ഐസക് ടച്ച് കാണാമായിരുന്നു.

ഡിജിറ്റല്‍ തൊ‍ഴില്‍ മേഖലയ്ക്ക് പുതിയ പദ്ധതികളില്‍ കൂടിുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഐസക് ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. അതേസമയം പരമ്പരാഗത അടിസ്ഥാന തൊ‍ഴില്‍ മേഖലകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കി.

അഭ്യസ്ഥ വിദ്യരായിട്ടും പലകാരണങ്ങളാല്‍ വീട്ടിലിരിക്കേണ്ടിവരുന്ന യുവതികളെ സാമൂഹ്യ-സാമ്പത്തിക വികസനത്തിന്‍റെ ചാലകശക്തികളാക്കുന്ന പദ്ധതിയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ 20 ലക്ഷം പേര്‍ക്ക് തൊ‍ഴില്‍ നല്‍കുന്ന പദ്ധതി.

സംസ്ഥാനത്തെ നോളേജ് ഇക്കോണമിയാക്കും എന്ന പ്രഖ്യാപനം കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥ വൈജ്നാനിക മേഖലയിലേക്ക് കേന്ദ്രീകരിക്കുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് വീട്ടിലോ വീടിന് സമീപത്തോ ആയി തൊ‍ഴില്‍ ചെയ്യുന്നതിനുള്ള പദ്ധതികള്‍ ഐടി മേഖലയിലുള്‍പ്പെടെ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊക്കെ കേരള വികസനം പുതിയൊരു തലത്തിലേക്ക് കടക്കുന്നതിന്‍റെ അടയാളമായി വിലയിരുത്താവുന്നതാണ്.

കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം വികസനത്തിന് പുതിയ ദിശാസൂചകങ്ങളാണ് ബജറ്റിലെ ഓരോ പ്രഖ്യാപനങ്ങളും.

ബജറ്റ് പ്രസംഗത്തിലും ഐസക് തന്‍റെ 11ാം ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡിട്ടു. 3 മണിക്കൂര്‍ 15 മിനുട്ട് ബജറ്റ് പ്രസംഗത്തിലൂടെ കേരള നിയമസഭയിലെ എറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് തോമസ് ഐസക് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ അവസാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here