ചരിത്ര സമരത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘവും; എത്തിയത് 500 പേരുടെ ആദ്യ സംഘം

ചരിത്ര സമരത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘവും. കേരളത്തില്‍ നിന്നും 500 പേരുടെ ആദ്യ സംഘമാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഷാജഹാന്‍പൂര്‍ അതിര്‍ത്തിയിലേക്ക് എത്തിയത്.

കെകെ രാഗേഷ് എംപിയും, കെ എന്‍ ബാലഗോപാലുമാണ് ഇവരെ നയിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ കേരളത്തില്‍ നിന്നും സമരത്തിന്റെ ഭാഗമാകാന്‍ എത്തിച്ചേരും

പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘം ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തിയത്.

കെകെ രാഗേഷ് എംപിയുടെയും കെഎന്‍ ബാലഗോപാലിന്റഡയും നേതൃത്വത്തിലാണ് കര്‍ഷക സംഘം എത്തിയത്. ഷാജഹാന്‍പൂരില്‍ കിസാന്‍സഭാ നേതാക്കള്‍ സമര വാളണ്ടിയരമാരെ സ്വീകരിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ കെരളത്തില്‍ നിന്നും സമരത്തിന്റെ ഭാഗമാകാന്‍ എത്തുമെന്ന് കെഎന്‍ ബാലഗോപാലും വ്യക്തമാക്കി.

പഞ്ചാബിന്റെയും ഹരിയായനയുടെയും മാത്രം സമരമെന്നു പറഞ്ഞപ്രധാനമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്ന് യോഗേന്ദ്ര യാദവും ചോദിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here