കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കി ഇടതുസര്‍ക്കാരിന്റെ ബജറ്റ്

കാര്‍ഷിക മേഖലയിലെ വികസനത്തിനും കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നല്‍ നല്‍കിയായിരുന്നു ഈ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. റബ്ബറിന്റെ തറവില 120 രൂപയാക്കിയും നെല്ലിന്റെ സംഭരണ വില 28 രൂപയാക്കിയും ഉയര്‍ത്തി.

കാര്‍ഷികമേഖലയില്‍ രണ്ട് ലക്ഷം പേര്‍ക്ക് തൊവിലവസരങ്ങള്‍ നല്‍കുമെന്നും കര്‍ഷക സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുമെന്നും ബജറ്റ് ഉറപ്പ് നല്‍കുന്നു.

തരിശ് രഹിത കേരളമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്ന പ്രഖ്യാപനങ്ങലാണ് ഈ ബജറ്റിലുള്ളത്. കാര്‍ഷിക വികസനത്തിന് മൂന്നിന കര്‍മപദ്ധതിനടപ്പിലാക്കും.

റബ്ബറിന്റെ തറവില120രൂപയും നാളികേരത്തിന്റെ സംഭരണ വില 32 രൂപയും നെല്ലിന്റെ സംഭരണവില 28രൂപയുമാക്കി ഉയര്‍ത്തും.നെല്‍കൃഷി വികസനത്തിന് 116 കോടിയും നെല്‍കൃഷിക്ക് ഹെക്ടറിന് 5500 രൂപ വീതവും ധനസഹായം നല്‍കും.

പച്ചക്കറിയുടേയും കിഴങ്ങ് വിളകളുടേയും വികസനത്തിന് 80കോടി നാളികേര കൃഷിക്ക് 75കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് 2021-22കാലഘട്ടത്തില്‍ 1500കോടിരൂപ മുതല്‍ മുടക്കും.

കാര്‍ഷിക മേഖലയില്‍ 2 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കര്‍ഷക തൊഴിലാളി ക്ഷേമ നിധിക്ക് 100കോടി രൂപനല്‍കി ഈ മാര്‍ച്ച് മാസത്തില്‍ വിതരണം ചെയ്യുമെന്നും ബജറ്റിലുണ്ട്്.വയനാട് കാപ്പി ബ്രാന്റിന്റെ ഉല്‍പാദനം അടുത്ത മാസം ആരംഭിക്കും.

കിഫ്ബി മുതല്‍മുടക്കില്‍ വയനാട്ടില്‍ കോഫി പാര്‍ക്ക് സ്ഥാപിക്കും.ഏപ്രിള്‍ മാസത്തിനുള്ളില്‍ വയനാട്ടില്‍ 500 ഓഫീസ് വെന്റിംഗ് മിഷ്യനുകളും 100 കിയോസ്‌ക്കുകളും സഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.

സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം എഴുപത്തയ്യായിരത്തില്‍ നിന്ന് ഒരുലക്ഷമാക്കുമെന്നും മത്സ്യകൃഷിക്കും ക്ഷീരമേഖലക്കും മതിയായപ്രാധാന്യം നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here