രാമക്ഷേത്ര നിര്‍മ്മാണം; ഫണ്ട് ശേഖരണത്തിന് ആര്‍ എസ് എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബാങ്ക് ഓഫ് ബറോഡക്ക് നിര്‍ദ്ദേശം

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫണ്ട് ശേഖരണത്തിന് ആര്‍ എസ് എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം

ബാങ്ക് ഓഫ് ബറോഡ ലഖ്നൗ സോണല്‍ മേധാവിയാണ് ജീവനക്കാര്‍ക്കായി ഇത്തരത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്.

രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് ആരംഭിച്ച രണ്ട് അക്കൗണ്ടുകളിലേക്കും പരമാവധി തുക സമാഹരിച്ച് നല്‍കണമെന്നും ഇതിനായി പ്രദേശത്തെ ആര്‍ എസ് എസ് പ്രമുഖുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നുണ്ട്.

ഫണ്ട് ശേഖരണത്തിന് പ്രത്യേക കളക്ഷന്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും എടിഎമ്മുകളുടെയും മറ്റും മുന്നില്‍ ഇതിനായി പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ജനുവരി 15 മുതല്‍ ഫെബ്രുവരി 28 വരെയാണ് ഫണ്ട് പിരിവിനായി അനുവധിച്ചിരിക്കുന്ന സമയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News