കുട്ടിപ്പട്ടാളങ്ങളും ഐസകും; ഇത്തവണത്തെ ബജറ്റില്‍ ആധിപത്യം സ്ഥാപിച്ചത് കുരുന്നുകള്‍

ഏഴാം ക്ലാസുകാരിയുടെ കവിതയിലാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് ആരംഭിച്ചത്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ. സ്‌നേഹയുടെ കവിതയോടെ തുടങ്ങിയ ബജറ്റ് അവസാനിക്കുന്നത് ഇടുക്കി കണ്ണമ്പാടി ഗവ. ട്രൈബല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അമല്‍ കെ പിയുടെ കവിതയോടെയാണ്.

ബജറ്റ് ഡോക്കുമെന്റുകളുടെ പുറം ചട്ടകളും കുട്ടികളുടെ ചിത്രങ്ങളാണ്. ഐസകിന്റെ പ്രസംഗത്തിലെമ്പാടും കുഞ്ഞിക്കവിതകള്‍ നിറഞ്ഞു നിന്നു. ബജറ്റിന്റെ കവര്‍ ചിത്രമൊരുക്കിയതും ഒരു ഒന്നാം ക്ലാസുകാരന്‍.

അമല്‍ ഷാസിയ അജയ്, ശ്രീനന്ദന, ജഹാന്‍ , കാസര്‍കോട് ജ്യോതിര്‍ഭവന്‍ സ്പെഷ്യല്‍ സ്‌കൂളിലെ അനുഗ്രഹ വിജിത്, ജീവന്‍,ജഹാന്‍ ജോബി, തൃശൂര്‍ എടക്കഴിയൂര്‍ എസ്എസ്എം വിഎച്ച് എസിലെ മര്‍വ കെ എം , നിയ മുനീര്‍ എന്നിവരുടെ ചിത്രങ്ങളാണ് ബജറ്റില്‍ ഉപയോഗിച്ചിട്ടുള്ളത്.

കാസര്‍ഗോഡ് ഇരിയണ്ണി പി എ എല്‍ പി എസിലെ ഒന്നാം ക്ലാസ്സുകാരന്‍ ജീവനാണ് പൂക്കളും പൂമ്പാറ്റകളും പ്രത്യാശയും നിറഞ്ഞ കവര്‍ചിത്രമൊരുക്കിയത്. കുഞ്ഞുവരകളും കുട്ടികവിതകളും കൊണ്ട് അണിയിച്ച ബജറ്റ് സമ്മാനിച്ചത് നിറയെ വികസന പ്രതീക്ഷകളും

വയനാട് കണിയാമ്പറ്റ എച് എസ്എസിലെ കെ എച് അളകനന്ദ, അയ്യന്‍കോയിക്കല്‍ എച്ച് എസ്എസിലെ കനിഹ, കൊല്ലം കോയിക്കല്‍. ഗവ. എച്ച്എസ്എസിലെ അലക്സ് റോബിന്‍ റോയ് മടവൂര്‍ എന്‍എസ്എസ് എച്എസ്എസിലെ ആര്‍ എസ് കാര്‍ത്തിക, തിരുവനന്തപുരം സെന്റ് ജോസഫ് എച്എസ്എസിലെ എസ് എസ് ജാക്സന്‍, തോട്ടട ഗവ. ടെക്നിക്കല്‍ സ്‌കൂളിലെ നവാലൂ റഹ്മാന്‍, കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്എസ്എസിലെ അരുന്ധതി ജയകുമാര്‍, കണ്ണൂര്‍ പാച്ചേനി ഗവ ഹൈസ്‌കൂളിലെ ഇനാര അലി, കണ്ണൂര്‍ കണ്ണാടി പറമ്പ് ജിഎ്ച്ച്എസ്എസിലെ ഷിനാസ് അഷറഫ്, മലപ്പുറം മലഞ്ചേരി ജിയുപിഎസിലെ ദേവനന്ദ, മലപ്പുറം കരിങ്ങപ്പാറ ജിയുപിഎസിലെ അഫ്റ മറിയം, ഇടുക്കി ഇരട്ടയാര്‍ എസ്ടി എച്ച് എസ്എസിലെ ആദിത്യ രവി, കണ്ണന്പാടി ഗവ. ട്രൈബല്‍ സ്‌കൂളിലെ അമല്‍ കെ പി എന്നിവരുടേതാണ് ബജറ്റില്‍ ചേര്‍ത്തിട്ടുള്ള കവിതകള്‍

ഇത്തവണ ബജറ്റ് പ്രസംഗത്തിൽ കുട്ടികളുടെ രചനകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ ചിത്രം ഒരു…

Posted by Dr.T.M Thomas Isaac on Friday, 15 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here