
സംസ്ഥാന ബജറ്റില്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും,
പൊതുമേഖല- പരമ്പരാഗത മേഖല-അസംഘടിത മേഖല സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയതിനെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് സ്വാഗതം ചെയ്യുന്നു.
തൊഴിലാളിവര്‍ഗ്ഗ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ബജറ്റ്.
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ സംരക്ഷണത്തിന് ബജറ്റ് ഊന്നല്‍ നല്‍കി. ആശ, അംഗന്‍വാടി ജീവനക്കാര്‍ക്കും ബജറ്റില്‍ ആശ്വാസം നല്‍കുന്ന നിര്‍ദേശങ്ങളുണ്ട്.
പരമ്പരാഗത മേഖലയിലെ കയര്‍, കൈത്തറി,കശുവണ്ടി, മത്സ്യത്തൊഴിലാളി മേഖലകളെ ബജറ്റ് നന്നായി പരിഗണിച്ചു. സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനും, തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനും ഭാവനാപൂര്‍ണമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബജറ്റ്.
എല്‍.ഡി.എഫ് വിഭാവനം ചെയ്ത നവകേരള സൃഷ്ടി യാഥാര്‍ത്ഥ്യമാക്കുന്നതാണ് ധനകാര്യ മന്ത്രി ടി. എം. തോമസ് ഐസക്ക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ്. ഈ ബജറ്റിനെ സിഐടിയു സ്വാഗതം ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here