കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്

കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംസ്ഥാന ബജറ്റ്. നവ ഉദാരീകരണ നയങ്ങളെയും , സംസ്ഥാനങ്ങളെ ആശ്രിത മനോഭാവത്തോടെ കാണുന്ന കേന്ദ്ര സർക്കാരിനെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഐസക്ക് കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളുടെ വരുമാനം മാർഗ്ഗം കവരുന്നതിലുള്ള ആശങ്കയും രേഖപ്പെടുത്തുന്നതായിരുന്നു ഐസക്കിൻ്റെ ബജറ്റ് പ്രസംഗം. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളെപ്പം ,അർഹതപ്പെട്ട വിഹിതം നൽകാതെ അവഗണിക്കുന്ന കേന്ദ്ര നയങ്ങളെയും രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന ബജറ്റ് വിമർശിക്കുന്നത്.

കോവിഡ് കാലത്ത് സംസ്ഥാന സർക്കാരിൻ്റെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. ജി എസ് ടി നഷ്ടപരിഹാര തുക പൂർണ്ണമായും നൽകാൻ തയ്യാറാവുന്നില്ല. ആഭ്യന്തര വരുമാനത്തിൻ്റെ രണ്ട് ശതമാനം കൂടുതൽ വായ്പ്പയെടുക്കുന്നതിന് അനുവദിച്ചെങ്കിലും നിർബന്ധനകൾ കർശനമാക്കിയിരിക്കുന്നു.

മാന്ദ്യകാലത്ത് ചെലവ് ചുരുക്കാൻ സംസ്ഥാന സർക്കാർ നിർബന്ധരാകുന്നു. പതിനാലാം ധനകാര്യ കമ്മീഷൻ്റെ കാലത്ത് നികുതി വിഹിതം 2.34% ആയിരുന്നു , 2020 ൽ അത് 1.94 % ആയി കുറഞ്ഞു.

സംസ്ഥാനങ്ങളുടെ വായ്പ്പകളുടെ പുറത്ത് പുതിയ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ ഫിനാൻസ് കമ്മീഷൻ തയ്യാറാകുമോ എന്ന ആശങ്കയുണ്ടെന്നും ഡോ. ഐസക്ക് ബജറ്റിൽ വ്യക്തമാക്കി.

കിഫ് ബിക്കെതിരെ ഫിനാൻസ് അക്കൗഡ് റിപ്പോർട്ടിൽ വന്ന പ്രതികൂല പരാമർശങ്ങളെ നിക്ഷിപ്ത നീക്കം എന്നാണ് പരാമർശിച്ചിരിക്കുന്നത്. നിയമസഭ ചർച്ച ചെയ്ത് പാസാക്കിയ നിയമത്തെ ഭരണഘടനാ വിരുദ്ധം എന്ന് വിശേഷിപ്പിച്ചത് അംഗീകരിക്കാൻ ആവില്ല.

സർക്കാരിന് വിശദീകരിക്കാൻ അവസരം നൽകാതെ നിഷേധിച്ചത് ഓഡിറ്റ് മാർഗ്ഗ നിർദ്ദേശ തത്വങ്ങളുടെ വിരുദ്ധതയാണ്. തിരുവതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ച കാലം മുതൽ പൈതൃകമായി നിലനിന്നിരുന്ന ട്രഷറി സേവിംഗ് ബാങ്കിനെതിരെയും നീക്കം ആരംഭിച്ചിരിക്കുന്നു.

ഇവക്കെതിരെ കേരളം ഒറ്റക്കെട്ടായി പൊരുത്തണമെന്ന് പറഞ്ഞ ഡോ. ഐസക്ക് തിരുവനന്തപുരം സെൻ്റ് ജോസഫ് സ്കൂളിലെ ഒൻപതാം ക്ലാസുകാരൻ എസ് എസ് ജാക്സൻ്റെ കവിത ചൊല്ലിയാണ് കേന്ദ്ര സർക്കാരിനെതിരെ പോർമുഖം തുറന്നത്.

വ്യാപകമായ പൊതുമേഖലാ സ്വകാര്യവൽക്കരണം , തൊഴിൽ നിയമങ്ങളു പൊളിച്ചെഴുത്ത് , പുത്തൻ വിദ്യാഭ്യാസ നയം , വൈദ്യുതി മോട്ടോർ വാഹന നിയമം , തുടങ്ങിയവയിലൂടെ കുത്തകകള പ്രീണിപ്പിക്കുന്നു സംസ്ഥാനങ്ങളുടെ അധികാരം കവർന്ന് എടുക്കുന്നു.

കാർഷിക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക മാത്രമല്ല കർഷകരുടെ മുന്നേറ്റത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് അടിയറവ് പറയേണ്ടി വരുമെന്ന് പ്രവചിക്കുകയും ചെയ്യുന്നു.

റബ്ബറിന് 200 രൂപ താങ്ങ് വില പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം എന്ന് കേരളം ആവശ്യപ്പെട്ടു ,നാളികേരം ,മറ്റ് വാണിജ്യ വിളകൾ എന്നിവയ്ക്ക് താങ്ങ് വില പ്രഖ്യാപിക്കണമെന്നും ഡോ. ഐസക്ക് ബജറ്റിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here