കൈത്തറി മേഖലയ്ക്ക് കൈത്താങ്ങായി സംസ്ഥാന ബജറ്റ്

പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലയ്ക്ക് കൈത്താങ്ങുമായി സംസ്ഥാന ബജറ്റ്. കൈത്തറി മേഖലയ്ക്കായി 157 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹാൻവീവ്, ഹാൻടെക്സ് എന്നിവയ്ക്കായി പുനരുദ്ധാരണ പാക്കേജും പ്രഖ്യാപിച്ചു.

കൈത്തറി മേഖലയെ വീഴ്ചയിൽ നിന്നും കരകയറ്റിയത് എൽ ഡി എഫ് സർക്കാർ ആവിഷ്കരിച്ച സ്‌കൂൾ യൂണിഫോം പദ്ധതിയായിരുന്നു. സംസ്ഥാന ബജറ്റിൽ 105 കോടി രൂപ യൂണിഫോം പദ്ധതിക്ക് വകയിരുത്തി വീണ്ടും കൈത്തറി മേഖലയ്ക്ക് കൈതാങ്ങായിരിക്കുകയാണ് ഇടത് സർക്കാർ.

ഇത് കൂടാതെ 52 കോടി രൂപയും കൈത്തറി മേഖലയ്ക്ക് അധികമായി അനുവദിച്ചു.വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഹാൻവീവിനും ഹാൻടെക്സിനും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചതും തൊഴിലാളികൾക്കും ജീവനക്കാർക്കും ഏറെ ആശ്വാസകരമാണ്.

സ്കൂൾ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്തുകാർക്ക് കൂടുതൽ തൊഴിൽ ദിനങ്ങളും മെച്ചപ്പെട്ട കൂലിയും ലഭിച്ചിരുന്നു.പദ്ധതി തുടരാൻ തീരുമാനിച്ചതും ഇതിനായി 105 കോടി രൂപ മാറ്റി വച്ചതും കൈത്തറി മേഖലയ്ക്ക് കൂടുതൽ ഊർജ്ജമായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളം മുടങ്ങിയ ഹാൻവീവിന് സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് നൽകുന്ന ആശ്വസം ചെറുതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News