കോതമംഗലം പള്ളി ഏറ്റെടുക്കൽ; വിലക്ക് രണ്ടാഴ്ചത്തേക്ക് നീട്ടി ഹൈക്കോടതി

കോതമംഗലം പള്ളി ഏറ്റെടുക്കൽ നടപടികൾക്കുള്ള വിലക്ക് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയുള്ള സർക്കാരിൻ്റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് രണ്ടാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കും.

എന്തൊക്കെ ആരോപണങ്ങൾ ഉയർന്നാലും ഭീഷണിപ്പെടുത്താൻ ശ്രമിച്ചാലും അപ്പീൽ കേൾക്കുന്നതിൽ നിന്നും പിന്മാറില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതേ സമയം സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പുനപ്പരിശോധനാ ഹർജി നൽകുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ഇക്കഴിഞ്ഞ 7 നാണ്, കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. സർക്കാരിൻ്റെ അപ്പീലിൽ വിശദമായ വാദം കേൾക്കുമെന്നറിയിച്ച ഡിവിഷൻ ബെഞ്ച് ഏറ്റെടുക്കൽ നടപടികൾക്കുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു. കോടതിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പല ആരോപണങ്ങൾ ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.

എന്തൊക്കെ ആരോപണങ്ങൾ ഉയർന്നാലും ഭീഷണിപ്പെടുത്താൻ ശ്രമിച്ചാലും അപ്പീലിൽ വാദം കേൾക്കുകതന്നെ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. ഇരു വിഭാഗം അഭിഭാഷകരുടെയും കേന്ദ്ര സർക്കാർ അഭിഭാഷകൻ്റെയും സഹകരണം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഓർത്തഡോക്‌സ് വിഭാഗം കോടതിയെ അറിയിച്ചു. കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ റിവ്യൂ ഹർജി സമർപ്പിക്കുമെന്ന് കേന്ദ്ര സർക്കാരും കോടതിയിൽ വ്യക്തമാക്കി.

ഈ മാസം 8നകം സര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണമെന്നും അതിന് ക‍ഴിഞ്ഞില്ലെങ്കില്‍ കേന്ദ്ര സേന പള്ളി ഏറ്റെടുക്കണമെന്നുമായിരുന്നു ജസ്റ്റിസ് പി ബി സുരേഷ്കുമാറിന്‍റെ ഉത്തരവ്.ഇതിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തിന്‍റെ ഭരണഘടനാ അവകാശങ്ങളിന്‍മേലുള്ള ഇടപെടലാണെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News