കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം

കർഷക നേതാക്കളും കേന്ദ്രസർക്കാരുമായുള്ള 9-ാം വട്ട ചർച്ചയും പരാജയം. ഭേദഗതികളിലെ ആശങ്കകൾ ചർച്ചയിൽ പങ്ക് വെക്കണമെന്ന നിലപാട് എം കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ചർച്ചയിൽ ആവർത്തിച്ചു..

എന്നാൽ നിയമം റദ്ദാക്കിയ ശേഷം ചർച്ച ചെയ്യാമെന്ന് കർഷകർ നിലപാട് ആവർത്തിച്ചു. 19 ന് വീണ്ടും ചർച്ച നടത്തും.

കൃഷി നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീം കോടതി മരവിപ്പിക്കുകയും വിഷയം പഠിക്കാൻ വിദഗ്ദ സമിതി രൂപീകരിക്കുകയും ചെയ്ത ശേഷം സർക്കാരും കർഷകരും തമ്മിൽ നടന്ന ആദ്യ ചർച്ചയാണ് പരാജയപ്പെട്ടത് .

ഭേദഗതികളിലെ ആശങ്കകൾ ചർച്ചയിൽ പങ്ക് വെക്കണമെന്നും കൃഷിമന്ത്രി നരേന്ദ് സിംഗ് തോമർ ചർച്ചയിൽ നേതാക്കളോട് ആവർത്തിച്ചു..

എന്നാൽ നിയമം റദ്ദാക്കിയ ശേഷം ചർച്ച ചെയ്യാമെന്ന് കർഷകർ നിലപാട് ആവർത്തിച്ചു. സുപ്രീം കോടതി നിയമിച്ച സമിതിയോട് സഹകരിക്കില്ലെന്നും അഖിലെൻഡ്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല പ്രതികരിച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്റ്റർ പരേഡുമായി മുന്നോട്ട് പോകുമെന്നും എന്നാൽ സമാധാനപരമായിട്ടാകും പറേഡെന്നും ഹനൻ മൊല്ല വ്യക്തമാക്കി.

18ന് കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിക്കും. ഇന്നാത്തെ ചർച്ചയും പരാജയപ്പെട്ടതോടെ 19ന് 10ആം വട്ട ചർച്ച നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News