ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിന് മാത്രം  556 കോടി രൂപ

സംസ്ഥാന ബജറ്റില്‍ കഴക്കൂട്ടം മണ്ഡ‍ലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചത് 556 കോടി രൂപ. ആക്കുളം, വേളി ടൂറിസം വികസനത്തിന് 150 കോടി രൂപ അനുവദിച്ചു. നിലവില്‍ നടന്നു വരുന്ന 70 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്. കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ ഐ.ടി പാര്‍ക്ക് വികസനത്തിന് 7 കോടി രൂപ അനുവദിച്ചു.

കഴക്കൂട്ടത്ത് ടെക്നോപാര്‍ക്ക് വികസനത്തിന് 22 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചത്. സൊസൈറ്റി ജംഗ്ഷന്‍- ശ്രീകാര്യം റോഡ് നവീകരണത്തിനായി 75 കോടി രൂപ അനുവദിച്ചു. പൗണ്ട് കടവ്, വലിയ വേളി, ഒരു വാതില്‍കോട്ട, കുളത്തൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍, മണ്ണന്തല, വയമ്പാച്ചിറ എന്നിവിടങ്ങളില്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തി.

കാര്യവട്ടം-ചേങ്കോട്ടുകോണം റോഡ് നവീകരണത്തിന് 50 കോടി രൂപയാണ് അനുവദിച്ചത്. കഴക്കൂട്ടം-ശ്രീകാര്യം-ആക്കുളം സ്വീവേജ് പദ്ധതിക്ക് 50 കോടി രൂപ അനുവദിച്ചു. കാര്യവട്ടെ കേരള സര്‍വകലാശാലയുടെ റോഡിന് ഇരുവശത്തുമുള്ള ക്യാമ്പസുകളെ ബന്ധിപ്പിച്ച് മേല്‍പാലമോ, അടിപ്പാതയോ നിര്‍മ്മിക്കുന്നതിന് 25 കോടി രൂപ വകയിരുത്തി.

കാര്യവട്ടം ഗവണ്‍മെന്റ് കോളേജ് ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് 12 കോടി രൂപ അനുവദിച്ചു. മണ്ണന്തല എന്‍.സി.സി ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചു. കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക് നിര്‍മ്മിക്കുന്നതിന് 12 കോടി രൂപ അനുവദിച്ചു. ചാക്ക-കൊല്ലപെരുവഴി പാര്‍വതി പുത്തനാര്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ വകയിരുത്തി.

തെറ്റിയാര്‍തോട് നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചു. കേശവദാസപുരം കട്ടച്ചല്‍കോണം സ്കൂളിന് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയും കാട്ടായിക്കോണം യു.പി.എസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപയും, ചേങ്കോട്ടുകോണം എല്‍.പി.എസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപയും അനുവദിച്ചു.

ശ്രീകാര്യം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ വകയിരുത്തി. പാണന്‍വിള-പാറോട്ടുകോണം-കരിയം റോഡിന് BM& BC ടാറിംഗ് ചെയ്യുന്നതിന് 5 കോടി രൂപ അനുവദിച്ചു. കഴക്കൂട്ടം വനിതാ ഐ.ടി.ഐ ആഡിറ്റോറിയം നിര്‍മ്മാണത്തിന് 1 കോടി രൂപ അനുവദിച്ചു. കഴക്കൂട്ടം മണ്ഡലത്തിനായി ബജറ്റില്‍ 556 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചത് വികസന മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News