മികച്ച മാധ്യമ സൗഹൃദ ബജറ്റ്: കേരള മീഡിയ അക്കാദമി

കേരളം കണ്ട ഏറ്റവും മികച്ച മാധ്യമസൗഹൃദ ബജറ്റാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 11,000 രൂപയാക്കിയത് കോവിഡ് കാലത്തെ അനുകരണീയ മാനുഷിക നടപടിയാണ്.

തിരുവനന്തപുരത്ത് വനിതാ ജേണലിസ്റ്റുകള്‍ക്ക് പ്രസ് ക്ലബ്ബ് തുറക്കാനും അവിടെ ദുരസ്ഥലങ്ങളില്‍ നിന്നുളളവര്‍ക്ക് താമസത്തിനുളള സൗകര്യവും കുട്ടികളെ പരിചരിക്കുന്നതിനുളള കേന്ദ്രവും വിനോദത്തിനുളള ഇടവും ആരംഭിക്കുന്നതിനുളള നിര്‍ദ്ദേശമാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്.

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇപ്രകാരം ഒരു സംവിധാനമില്ല. വനിതാ ജേണലിസ്റ്റുകളുടെ തൊഴിലിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഒരു പരിധിവരെ ഇത് സഹായകമാകും. വനിതാ ജേണലിസ്റ്റുകളോട് പ്രത്യേക കരുതല്‍ പ്രകടിപ്പിച്ച ബജറ്റ്‌നിര്‍ദ്ദേശം രാജ്യത്തിനു തന്നെ മാതൃകയാണ്.

കേരളത്തിന്റെ മാധ്യമചരിത്രം ശേഖരിച്ച് പ്രദര്‍ശിപ്പിക്കുന്നതിനുളള ന്യൂസിയത്തിനും കേരള മീഡിയ അക്കാദമിയുടെ കൊച്ചിയിലെ പുതിയ ആസ്ഥാനമന്ദിരത്തിനും തുക വകയിരുത്തിയതിലും മുഖ്യമന്ത്രിയോടും ധനമന്ത്രിയോടുമുളള കലവറയില്ലാത്ത അഭിനന്ദനം മാധ്യമസമൂഹത്തിനുവേണ്ടി മീഡിയ അക്കാദമി രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here