കടയ്ക്കാവൂര്‍ പീഡനം; ജാമ്യം തേടി മാതാവ് ഹൈക്കോടതിയിൽ

കടയ്ക്കാവൂരിൽ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവ് ജാമ്യം തേടി ഹൈക്കോടതിയിൽ.

തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണന്നു ചുണ്ടിക്കാട്ടിയാണ് മാതാവിന്റെ ഹർജി. തിങ്കളാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മാതാവ് ഹൈകോടതിയെ സമീപിച്ചത്. കേസ് ഡയറി പരിശോധിച്ച ശേഷം പ്രോസിക്യൂഷൻ വാദങ്ങൾ നിഷേധിക്കാനാവില്ലന്ന് ചുണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ പോക്സോ കോടതി തള്ളിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here