ADVERTISEMENT
അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ വീട്ടിൽ സഹയാത്രികരായ കവികളും ഗാനരചയിതാക്കളും എത്തി. ഗാനരചയിതാക്കളുടെ കൂട്ടായ്മയായ ‘രചന’യിലെ അംഗങ്ങളാണ് പനച്ചൂരാന്റെ വീട്ടിൽ എത്തിയത്.
ഗാനരചയിതക്കളായ ഷിബു ചക്രവർത്തി, വയലാർ ശരത്ചന്ദ്രവർമ്മ, മുരുകൻ കാട്ടാക്കട, തുടങ്ങിയവരുടെ നേതൃത്തത്തിൽ പനച്ചൂരാന്റെ സഹധർമ്മിണി മായ്ക്ക് രചന സ്വരൂപിച്ച തുക കൈമാറി.
അനിൽ പനച്ചൂരാന്റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. ഏറെ പ്രിയപ്പെട്ടവന്റെ വേർപാടിൽ അദ്ദേഹത്തിന്റെ കുടുംബത്തെ ചേർത്ത് നിർത്തുവാനാണ് ‘രചന’ എന്ന കൂട്ടായ്മ മുന്നോട്ട് വന്നതെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു.
‘രചന’യുടെ അംഗങ്ങളായ ജോഫി തരകൻ, സിജു തുറവൂർ, ജ്യോതിഷ് ടി കാശി, നിഷാദ് അഹമ്മദ്, ഷാജി ഇല്ലത്ത്, ഷഹീറ നസിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Get real time update about this post categories directly on your device, subscribe now.