മക്കള്‍ നീതി മയ്യത്തിന്‍റെ ചിഹ്നം ടോര്‍ച്ച്; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കമല്‍ഹാസന്‍

നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്(എംഎന്‍എം) തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച്‌ അനുവദിച്ചു.

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ടോര്‍ച്ച്‌ ചിഹ്നമായി ലഭിച്ചിരിക്കുന്നുവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനും അദ്ദേഹം നന്ദി അറിയിച്ചു.

ചിഹ്നമായി ടോര്‍ച്ച്‌ അനുവദിക്കാത്തതിനെതിരെ നേരത്തെ കമല്‍ഹാസന്‍ കോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News