ശബരീനാഥൻ വെള്ളിമൂങ്ങയിലെ ‘മണിമല മാമച്ചൻ’; രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്

കെ എസ് ശബരീനാഥ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്. യൂത്ത് ലീഗ് പൂവച്ചല്‍ മണ്ഡലം കമ്മിറ്റിയാണ് എംഎല്‍എക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.

വെള്ളിമൂങ്ങയിലെ മണിമല മാമച്ചനാണ് കെ എസ് ശബരീനാഥ് എന്നാണ് വിമര്‍ശനം.

ശബരീനാഥിന്റെത് ഏകാധിപത്യ ശൈലിയാണെന്നും യുഡിഎഫ് ഘടകകക്ഷികളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയാണെന്നും പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പിന്തുടര്‍ച്ചവകാശികളെ വാഴിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തീരുമാനിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രമേയത്തില്‍ യൂത്ത് ലീഗ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here