‘ഈ രാജാവിനെയും ഞങ്ങളുടെ പോരാട്ടങ്ങളെയും ചരിത്രം അടയാളപ്പെടുത്തും; ഓരോ രക്തസാക്ഷിത്വത്തിനും അധികാരികള്‍ മറുപടി പറയേണ്ടിവരും’

‘രാ​ജ്യം ഭ​രി​ച്ചി​രു​ന്ന ഇ​ങ്ങ​നെ​യൊ​രു രാ​ജാ​വിന്‍റെ കാ​ല​ത്താ​ണ്​ സ​മ​രം​ചെ​യ്​​ത്​ ക​ർ​ഷ​ക​ർ ര​ക്ത​​സാ​ക്ഷി​ക​ളാ​യ​തെ​ന്ന്​ നാ​ളെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തും. ക​ടു​ത്ത യാ​ത​ന​ക​ൾ പേ​റി ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ഈ ​സ​മ​രം ഇ​നി​യും നീ​ളും’ സ​മ​രം​ചെ​യ്യു​ന്ന ക​ർ​ഷ​ക​രും കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യി ന​ട​ന്ന ഒ​മ്പ​താം​വ​ട്ട ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം വി​ജ്​​ഞാ​ൻ ഭ​വ​നി​ൽ നി​ന്നി​റ​ങ്ങി​വ​ന്ന ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ നേ​താ​വ്​ രാ​കേ​ഷ്​ ടി​ക്കാ​യത്തിന്‍റെ പ്രതികരണമാണിത്.

കൊടും തണുപ്പ് അവരുടെ ശരീരത്തെ ഗ്രസിക്കുമ്പോ‍ഴും തീച്ചൂടുള്ള പോരാട്ട വീര്യവും നിശ്ചയ ദാര്‍ഢ്യവും വ്യക്തമാക്കുന്ന വാക്കുകളാണ് ഇത്. വിജയം കാണും മുന്നെ മരിക്കേണ്ടിവന്നാല്‍ അതും ഈ പോരാട്ട ഭൂമിയിലായിരിക്കുമെന്നും ഇതേ സമരഭൂമിയില്‍ കര്‍ഷകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നിരന്തരം വ‍ഴിപാടുകള്‍ മാത്രമായിമാറുമ്പോ‍ഴും വീഞ്ഞുപോലെ വീര്യം കൂടുന്ന പോരാട്ടമാണ് കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിക്കുന്നത്.

സ​മ​രം എ​ത്ര ദി​വ​സം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ്​ ഉ​ദ്ദേ​ശ്യ​മെ​ന്ന ചോ​ദ്യ​ത്തി​ന്​ ഏ​റെ നാ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു ഒ​രു​കാ​ല​ത്ത്​ ക​ർ​ഷ​ക​രു​മാ​യി സ​മ​ര​ത്തി​നി​റ​ങ്ങി രാ​ജ്യ​െ​ത്ത ഇ​ള​ക്കി മ​റി​ച്ച്​ പ്ര​ഗ​ല്​​ഭ​നാ​യ നേ​താ​വ്​ മ​ഹേ​ന്ദ്ര സി​ങ്​ ടി​ക്കാ​യ​ത്തി​െൻറ മ​ക​ന്​ പ​റ​യാ​നു​ള്ള​ത്. ”പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​ർ എ​ന്തു ചെ​യ്യു​മെ​ന്ന്​ നോ​ക്ക​ാം.

പ്ര​തി​പ​ക്ഷ​ത്തി​നും ക​ർ​ഷ​ക​രോ​ട്​ ബാ​ധ്യ​ത​യു​ണ്ട​ല്ലോ. അ​വ​രും എ​ന്തു ചെ​യ്യു​മെ​ന്ന്​ നോ​ക്കാം. ഇ​ങ്ങ​നെ ഒ​രു രാ​ജാ​വ്​ ജീ​വി​ച്ചി​രു​ന്നു​വെ​ന്നും അ​യാ​ളു​ടെ ഭ​ര​ണ​കാ​ല​ത്ത്​ രാ​ജ്യ​ത്ത്​ ക​ർ​ഷ​ക​ർ പൊ​റു​തി​മു​ട്ടി​യെ​ന്നും അ​തി​നെ​തി​രെ സ​മ​രം ചെ​യ്​​തു ക​ർ​ഷ​ക​ർ​ക്ക്​ ര​ക്ത​സാ​ക്ഷി​ക​ളാ​കേ​ണ്ടി വ​ന്നു​വെ​ന്നും ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തും.

വ​രു​ന്ന ത​ല​മു​റ ആ ​ച​രി​ത്രം പ​ഠി​ക്കും. ഞ​ങ്ങ​ൾ​ക്ക്​ ഒ​രേ​യൊ​രു ആ​വ​ശ്യ​മേ​യു​ള്ളൂ. നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക. തീ​രു​മാ​നി​ക്കേ​ണ്ട​ത്​ സ​ർ​ക്കാ​റാ​ണ്. അ​ല്ലാ​തെ സു​പ്രീം​കോ​ട​തി​യ​ല്ല.

അ​തു​കൊ​ണ്ടാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ മാ​നി​ച്ചാ​ലും സ​മി​തി​യെ ത​ള്ളി​പ്പ​റ​യു​ന്ന​ത്. സ​മാ​ധാ​ന​പൂ​ർ​ണ​മാ​യി ത​ന്നെ ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​പോ​കും. ജ​നു​വ​രി 26ന്​ ​ട്രാ​ക്​​ട​റു​ക​ളു​മാ​യി കി​സാ​ൻ പ​രേ​ഡ്​ ന​ട​ത്തും. അ​ത്​ ത​ട​യാ​ൻ പൊ​ലീ​സ്​ ലാ​ത്തി​യു​മാ​യി വ​ന്നാ​ൽ ആ ​ലാ​ത്തി​യി​ൽ ഞ​ങ്ങ​ൾ ദേ​ശീ​യ​പ​താ​ക കെ​ട്ടും” -രാ​കേ​ഷ്​ ടി​ക്കാ​യ​ത്ത്​ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here