വീട് വയ്ക്കാന്‍ പണപ്പിരിവ് നടത്തി യുഡിഎഫ് വഞ്ചിച്ച കുടുംബത്തെ സംരക്ഷിക്കാന്‍ ഡിവൈഎഫ്ഐയും നവമാധ്യമ കൂട്ടായ്മയും

വീടുവയ്ക്കാൻ പണപ്പിരിവ് നടത്തി യു ഡി എഫ്, വഞ്ചിച്ച നിർധന കുടുംബത്തിന് സഹായവുമായി ഡി വൈ എഫ് ഐ യും നവമാധ്യമ കൂട്ടായ്മയും രംഗത്ത് വന്നു.

കോഴിക്കോട് നടുവണ്ണൂരിലെ വിനോദിൻ്റെ കുടുംബത്തിന് എത്രയും വേഗം മഴ നനയാതെ കഴിയാനുള്ള സൗകര്യം ഒരുക്കാനാണ് ഇവരുടെ തീരുമാനം.

വീട് നിർമ്മാണം ഏറ്റെടുത്ത യു ഡി എഫ്, പാതി വഴിയിൽ ഉപേക്ഷിച്ചത് കൈരളി ന്യൂസ് റിപ്പോർട്ട് നൽകിയിരുന്നു.

വിളിപ്പുറത്ത് ഞങ്ങളുണ്ട് എന്ന നവമാധ്യമ കൂട്ടായ്മയും ഡി വൈ എഫ് ഐ നടുവണ്ണൂർ മേഖലാ കമ്മിറ്റിയുമാണ് വിനോദിൻ്റെ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വന്നത്. എത്രയും വേഗം, കുടുംബത്തിന് മഴ നനയാതെ അന്തിയുറങ്ങാനുള്ള സൗകര്യം ഒരുക്കും.

വീടിൻ്റെ കോൺക്രീറ്റ് ജോലി അടുത്ത ദിവസം ആരംഭിക്കുമെന്ന് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയും നവമാധ്യമ കൂട്ടായ്മയുടെ ഭാരവാഹികളും വീട്ടുകാരെ അറിയിച്ചു.

രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് 8 മാസം മുമ്പ് നടുവണ്ണുരിലെ യു ഡി എഫ് നേതൃത്വം ഏറ്റെടുത്ത വിദ്യയ്ക്കൊരു സ്നേഹവീട് പദ്ധതിയാണ് പാതി വഴിയിൽ നിന്നത്. 2 മാസം കൊണ്ട് വീട് പൂർത്തീകരിക്കും എന്ന് വാഗ്ദാനം നൽകിയെങ്കിലും 6 മാസമായിട്ടും ഇതാണ് അവസ്ഥ.

ചോർന്നൊലിക്കുന്ന ഒറ്റമുറിയിലാണ് ഇവർ കഴിയുന്നത്. പണപ്പിരിവിനെ കുറിച്ച് അന്വേഷിക്കണമെന്നും ഭൂമിയുടെ ആധാരം തിരിച്ചു ലഭിക്കണമെന്നും ആവശ്യപ്പെട്ട് വിനോദ് ബാലുശേരി പോലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് ഇടപെട്ട് വെള്ളിയാഴ്ച ആധാരം തിരിച്ചു നൽകി. യു ഡി എഫ് കമ്മിറ്റിയുടെ പണപ്പിരിവിനെ കുറിച്ച് അന്വേഷിക്കണം എന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News