മാധ്യമ പ്രവര്‍ത്തക നിധി റസ്ദാന്‍റെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി; ഇന്‍റര്‍നെറ്റ് തട്ടിപ്പിന് ഇരയായെന്ന് നിധി

താന്‍ ഇന്‍റര്‍നെറ്റ് തട്ടിപ്പിന് ഇരയായതായി മാധ്യമ പ്രവര്‍ത്തക നിധി റസ്ദാന്‍ ട്വിറ്ററിലൂടെയാണ് നിധി ഇക്കരാ്യം അറിയിച്ചത്. ‘വളരെ ഗുരുതരമായ ഫിഷിങ്​ ആക്രമണത്തിന്​’ താൻ വിധേയയായെന്ന്​ നിധി ട്വീറ്റ്​ ചെയ്​തു. ഹാർവാർഡ് സർവകലാശാലയിൽ പഠിപ്പിക്കുന്നതിനുള്ള ഓഫർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്​.

ഇപ്പോഴാണ്​ താനത്​ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ കുറിച്ചു. ഹാര്‍വാര്‍ഡിലെ ഓഫര്‍ വന്നതിന് പിന്നാലെ സര്‍വകലാശാലയില്‍ ജോയിന്‍ ചെയ്യുന്നതിന് വേണ്ടിയാണ് 21 വര്‍ഷത്തെ എന്‍ഡിടിവി ജോലിയില്‍ നിന്നും രാജിവച്ചത്.

ഹാർവാർഡിൽ അസോസിയേറ്റ്​ പ്രഫസറായി നിയമനം ലഭിച്ചെന്നായിരുന്നു നിധിയെ തട്ടിപ്പുകാർ വിശ്വസിപ്പിച്ചത്​. 2019 സെപ്റ്റംബറിൽ യൂനിവേഴ്​സിറ്റിയിൽ ചേരണമെന്നായിരുന്നു തട്ടിപ്പുകാർ നിധിയോട്​ പറഞ്ഞത്​. പിന്നീട്​ കോവിഡ്​ കാരണം യാത്ര നീളുന്നതായും അറിയിച്ചു.

തുടർന്ന്​ 2021 ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കുമെന്നും വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ കാലതാമസം ഉണ്ടായതും തന്‍റെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടതും നിധിയില്‍ സംശയമുണ്ടാക്കി തുടര്‍ന്ന് സര്‍വകലാശാലയുമായി ബന്ധപ്പെട്ടപ്പോ‍ഴാണ് താന്‍ തട്ടിപ്പിനിരയായ വിവരം നിധി തിരിച്ചറിഞ്ഞത്.

‘കോവിഡ്​ ആയതിനാലുള്ള കാലതാമസം എന്നാണ്​ ഞാനാദ്യം കരുതിയത്​. എന്നാൽ ഇത്​ ഒരുപരിധി പിന്നിട്ടപ്പോൾ ഹാർവാഡിലെ മുതിർന്ന അധികാരികളെ വ്യക്തതയ്ക്കായി നേരിട്ട്​ സമീപിക്കുകയായിരുന്നു. യൂനിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്ന ചില കത്തിടപാടുകൾ അവരോട്​ പങ്കിട്ടു’- നിധി പറഞ്ഞു.

ഇതിനുശേഷമാണ്​ താൻ ഫിഷിങ്​ ആക്രമണത്തിന്​ ഇരയായതെന്ന് മനസ്സിലാക്കിയതെന്നും ഇതിനുപിന്നിൽ പ്രവർത്തിച്ചവർ തന്‍റെ സ്വകാര്യ ഡാറ്റയിലേക്കും ആശയവിനിമയങ്ങളിലേക്കും പ്രവേശനം നേടുന്നതിന് സമർഥമായ വ്യാജങ്ങളും തെറ്റായ പ്രാതിനിധ്യങ്ങളും ഉപയോഗിച്ചതായും അവർ പറഞു.

ഇമെയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തട്ടിപ്പുകാരുടെ കയ്യിലായതായി സംശയിക്കുന്നതായും അവർ പറഞ്ഞു. സംഭവത്തിൽ നിധി പൊലീസിന് പരാതി നൽകി. ഇതുസംബന്ധിച്ച്​ ഹാർവാർഡ് യൂനിവേഴ്‌സിറ്റി അധികൃതർക്കും കത്തെഴുതിയിട്ടുണ്ടെന്നും റസ്ദാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News