ശബരീനാഥന്‍ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്. ശബരീനാഥനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ശബരിക്ക് തെരഞ്ഞെടുപ്പല്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നും യൂത്ത് ലീഗ് പ്രമേയം.
യൂത്ത് ലീഗ് പൂവ്വച്ചാല്‍ മണ്ഡലം കമ്മിറ്റിയാണ് എംഎല്‍എയ്ക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്. ശബരീനാഥിന്‍റെ പ്രവര്‍ത്തനം ജനാഭിലാഷത്തോടൊത്ത് ഉയരുന്നില്ലെന്നും ശബരിനാഥന്‍ ചോരയും നീരും ഊറ്റിക്കുടിച്ച് വീര്‍ത്ത കുളയട്ടയാണെന്നും പ്രമേയത്തില്‍ പറയുന്നു.
എംഎല്‍എ സ്വീകരിക്കുന്നത് ഏകാധിപത്യ രീതിയാണ് അച്ഛന്‍ ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പ് കൊണ്ട് വോട്ട് കിട്ടുന്ന കാലം കഴിഞ്ഞുവെന്നും അര്‍ഹതയില്ലാത്തവര്‍ അധികാരത്തില്‍ എത്തിയതിന്‍റെ ഉദാഹരണമാണ് ശബരീനാഥന്‍ എന്നും യൂത്ത് ലീഗ് പ്രമേയത്തില്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.