കോണ്‍ഗ്രസിനും ബിജെപിക്കും ബജറ്റിലുള്ള നിരാശ രാഷ്ട്രീയ നിരാശയാണ്; സാധാരണ കര്‍ഷകര്‍ക്ക് നേട്ടമാവുന്ന ഒരുപാട് പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്: വിഎസ് സുനില്‍കുമാര്‍

ബജറ്റ് നിരാശ സമ്മാനിക്കുന്നത് ബിജെപിക്കും കോണ്‍ഗ്രസിനും മാത്രമാണെന്നും അത് മറ്റ് ചിവലിഷയങ്ങള്‍ കൊണ്ടാണ് അത് വലിയൊരു വിഷയമാക്കേണ്ടതില്ലെന്നും കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. യാഥാര്‍ഥ്യം നേരെ മറിച്ചാണെന്നും സാധാരണ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാവുന്ന ഒരുപാട് പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടെന്നും കൃഷി മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വാല്യുഅഡീഷന്‍ മേഖലയില്‍ സൃഷ്ടിക്കാനുള്ള പദ്ധതികളുണ്ട്. രാജ്യത്തെ റബ്ബര്‍ ഉല്‍പാദനത്തിന്റെ 85 ശതമാനവും കേരളത്തിലാണ് എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ഈ റബ്ബര്‍ കര്‍ഷകര്‍ക്ക് കാര്യമായ സഹായം ഇതുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ നാലര വര്‍ഷമായി സുരേഷ് പ്രഭു കൃഷിമന്ത്രിയായിരിക്കുന്ന കാലം മുതല്‍ അദ്ദേഹത്തെ ഇതേ ആവശ്യമുന്നയിച്ച് കാണുന്നുണ്ട്. റബ്ബര്‍ മേഖലയുടെ വികസനത്തിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് 22 ഇനി നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചെങ്കിലും നിര്‍ദേശങ്ങള്‍ അംഗീകരിച്ചതല്ലാതെ നടപ്പിലാക്കിയില്ല.

കുത്തകകളെ സഹായിക്കുന്നതിനായി റബ്ബറിനെ വ്യാവയാസിക ഉത്പന്നമാണ് അതുകൊണ്ടുതന്നെ കര്‍ഷകരെ വളഞ്ഞ വഴിയില്‍ മാത്രമേ സഹായിക്കാന്‍ കഴിയുകയുള്ളു.

50 രൂപ റബ്ബര്‍കര്‍ഷകര്‍ക്ക് താങ്ങുവില ഇനത്തില്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് ഇതുവരെ കേന്ദ്രം അനുവദിച്ചിട്ടില്ല സംസ്ഥാനം 170 രൂപ നല്‍കുന്നുണ്ട് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് 1424 രൂപ ഈ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു.

നെല്ലിനും നാളികേരത്തിനും സംസ്ഥാനം താങ്ങുവില വര്‍ധിപ്പിച്ചു. കേന്ദ്രം കോര്‍പറേറ്റ് വല്‍ക്കരണം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനം കൃഷിയില്‍ സഹകരണവല്‍ക്കരണമാണ് നടപ്പിലാക്കുന്നത്.

കോര്‍പറേറ്റ് വല്‍ക്കരണത്തിനെതിരെ ശക്തമായ സഹകരണ വല്‍ക്കരണത്തിന്റെ ബദലാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്.

കര്‍ഷക ക്ഷേമബോര്‍ഡ് ഒരു ഉദാഹരണമാണ് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കര്‍ഷക ക്ഷേമ ബോര്‍ഡ് ഇല്ല. അതുകൊണ്ട് കര്‍ഷകരെ കുറിച്ച് ബിജെപി നേതാവ് പങ്കുവച്ച ആശങ്ക അടിസ്ഥാന രഹിതമാണെന്നും. പ്രതിപക്ഷത്തിന് ബജറ്റിലുള്ള നിരാശ രാഷ്ട്രീയ നിരാശയാണെന്നും കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here