2012-15 വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും നൂറുകോടിയോളം രൂപ കാണാതെ പോയെന്ന് സിഎംഡി; അക്കൗണ്ട് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി

കെഎസ്ആര്‍ടിസിയില്‍ നടന്ന വലിയ സാമ്പത്തിക ക്രമക്കേടിനെ കുറിച്ച് പത്രസമ്മേളനത്തില്‍ തുറന്നടിച്ച് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍.

2012 മുതല്‍ 15 വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കിടയിലാണ് സാമ്പത്തിക ക്രമക്കേട് നടന്നത് അന്ന് അക്കൗണ്ട്‌സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരെ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി സിഎംഡി പത്രസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി കടംകയറി നില്‍ക്കുകയാണ് ഈ പ്രതിസന്ധി മറികടക്കാനാണ് കെഎസ്ആര്‍ടിസിയുടെ സ്ഥം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത്. കെ സ്വിഫ്റ്റ് കെഎസ്ആര്‍ടിസിയെ വെട്ടിമുറിക്കാനുള്ള പദ്ധതിയല്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

പ്രതിസന്ധിയിലാണ് അതുകൊണ്ട് തന്നെ ആളെ കുറക്കണം എന്നാല്‍ ആരെയും പിരിച്ചുവിടു്ു നടപടിയിലേക്ക് പോകില്ലെന്നും ഡ്യൂട്ടിക്കെത്തിയ ശേഷം ചിലര്‍ മറ്റ് കാര്യങ്ങള്‍ക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ അടിമുടി മാറ്റം വരുത്തും.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ സമയമെടുത്ത് കെഎസ്ആര്‍ടിസിയില്‍ മാറ്റം പ്രാവര്‍ത്തികമാക്കും. കോര്‍പറേഷനിലെ കേഡര്‍ സ്ട്രങ്ത്ത് ക്രമീകരിക്കും, പൊതു സ്ഥലംമാറ്റം പ്രവാര്‍ത്തികമാക്കും. സീനിയോറിറ്റ് ലിസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തും അനധികൃതമായി തൊ‍ഴില്‍ ചെയ്യുന്നവരാണ് കു‍ഴപ്പമുണ്ടാക്കുന്നതെന്നും കെ-സ്വിഫ്റ്റ് സ്വകാര്യവല്‍ക്കരണമല്ലെന്നും ഓപ്പറേറ്റിംഗ് നടപടി മാത്രമാണെന്നും സ്വിഫ്റ്റിനെ എതിര്‍ക്കുന്നവര്‍ കെഎസ്ആര്‍ടിസിയില്‍ ഉണ്ടാവില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കേരളത്തില്‍ ഒരിടത്ത് നിന്നും മറ്റൊരു പോയിന്‍റിലേക്ക് പോകാന്‍ ആപ്പ് ഉപയോഗിക്കും.

ഉപചാപങ്ങളുടെ കേന്ദ്രമാണ് കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസ്. ഒന്നുകിൽ നന്നാക്കും അല്ലെങ്കിൽ ഈ സംവിധാനത്തില്‍ നിന്നും പുറത്തു പോകുമെന്നും സിഎംഡി ബിജു പ്രഭാകര്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചു. കൃത്രിമം കാണിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചതായും ഇതിന്‍റെ ഭാഗമായി അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാര്‍ പോക്സോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം ഷറഫ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കും.

ചിലർ എം.പാനൽ ജീവനക്കാരിൽ നിന്നും പണം വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് ഇവര്‍ക്കെതിരെയും നടപടിയുണ്ടാവും. എന്തുകൊണ്ടാണ് കെഎസ്ആര്‍ടിസിയിലെ എഞ്ചിനീയര്‍മാര്‍ സിഎന്‍ജി-എല്‍എന്‍ജി വാഹനങ്ങളെ എതിര്‍ക്കുന്നതെന്നും സിഎംഡി ചോദിച്ചു. ഉത്തരവാദിത്തമില്ലാത്തവരെയും അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരേയും മാത്രമെ പറത്താക്കു വേറെ ആരെയും ഒഴിവാക്കില്ല.

ഡെയിലി വേജസ് 480 രൂപയാണ് നൽകുന്നത് അത് പോര എന്ന അഭിപ്രായം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആർ ടി സി പണമുണ്ടാക്കുന്നത് ലോങ് ഡിസ്റ്റൻ്റ് ബസിൽ നിന്നായിരിക്കും. ചിലർ കെഎസ്ആർടിസി യിൽ സാമ്രാജ്യം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വിഫ്റ്റിൽ വരുന്നവർ പ്രത്യേക കോൺട്രാക്റ്റ് എഴുതും.

ജീവനക്കാരെ പ്രത്യേകമായി നിരീക്ഷിക്കും. ആര് ടീം വർക്കില്ലാതെ പ്രവർത്തിക്കുന്നുവോ അവരെ ആദ്യം ചീഫ് ഓഫീസിൽ നിന്നും KSRTC യിൽ നിന്നും പുറത്താക്കുമെന്നും എം പാനല്‍ കാരെ പുനർ വിനാസിക്കുന്നത് സർക്കാർ തീരുമാനമാണെനന്നും ബിജു പ്രഭാകര്‍ പറഞ്ഞു 10 വർഷത്തിന് ശേഷം കെ സ്വിഫ്റ്റ് പിരിച്ചുവിടുമെന്നും. 10 വർഷം കൊണ്ട് KSRTC മെച്ചപ്പെടുമെന്നും കെഎസ്ആര്‍ടിസി സിഎംഡി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here