കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കര്‍ഷക സമരത്തെ തകര്‍ക്കാന്‍ നീക്കം; സമര നേതാക്കള്‍ക്ക് എന്‍ഐഎയുടെ നോട്ടീസ്

കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമം ശക്തമാക്കി കേന്ദ്രസർക്കാർ. കർഷക നേതാവായ ബൽദേവ് സിംഗ് സിർസക്ക് NIA യുടെ നോട്ടീസ്. കേന്ദ്ര അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് കർഷകർക്കെതിരെ വ്യാജ കേസുകൾ കെട്ടിച്ചമക്കുന്നുവെന്ന് ഹനൻ മൊല്ല ആരോപിച്ചു.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റി സംഘടനാ നേതാവ് ബൽദേവ് സിംഗ് സിർസക്കാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ നോട്ടീസ് ലഭിച്ചത്. സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയ്ക്ക് എതിരായ കേസിൽ നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്.

SFJ സംഘടനക്ക് കലിസ്ത്താൻ ബന്ധം ഉണ്ടെന്നും, വിദേശത്ത് നിന്നും അനധികൃതമായി പണം വന്നതായുമാണ് എഫ്ഐആറില്‍ ഇൽ പറയുന്നത്. SFJ നേതാവ് ഗുർപ്പത്വന്ത് സിംഗ് പന്നു വിനെതിരായ UAPA കേസിലാണ് സിർസയെ ചോദ്യം ചെയ്യുക. കർഷക പ്രക്ഷോഭത്തെ ആട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമമാണ് നോട്ടിസിന് പിറകിൽ എന്ന് സിർസ ആരോപിച്ചു.

കർഷക പ്രക്ഷോഭം ശക്തമായതോടെ, കേന്ദ്ര സർക്കാർ, ഏജൻസികളെ ഉപയോഗിച്ച് നേതാക്കൾക്കെതിരെ വ്യാജ കേസുകൾക്ക് നോട്ടീസ് അയക്കുകയാണെന്ന് ഹനൻ മുള്ള പ്രതികരിച്ചു.

കർഷക നേതാക്കൾക്കെതിരെ വരുന്ന NIA നോട്ടിസിനെ പറ്റി ഒമ്പതാം വട്ട ചർച്ചയിൽ സർക്കാരിനോട് ചോദിച്ച ചോദ്യങ്ങോളോട് കേന്ദ്ര സർക്കാർ പ്രതിനിധികൾ ഒഴിഞ്ഞു മാറി എന്നും നേതാക്കൾ വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here