കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് കുത്തിവെയ്ക്കുന്നത്. കൊവിഷീല്‍ഡ് വാക്സിൻ വികസിപ്പിച്ചെടുത്തത് ഓക്സ്ഫോർഡ് സർവകലാശാലയും ബ്രിട്ടീഷ്-സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയുമാണ്. ഇന്ത്യല്‍ വിതരണം ചെയ്യുന്ന കൊവിഡ് ഷീല്‍ഡ് ഡോസുകള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. .
കൊവിഷീല്‍ഡ്
*കൊവിഷീല്‍ഡ് ഒരു വെക്ടര്‍ വാക്സിനാണ്
*ന്യൂ ജനറേഷന്‍ വാക്സിന്‍ പ്ളാറ്റ് ഫോമിലൂടെ രൂപപ്പെട്ടു
*കൊവിഡിന്‍റെ സാഹചര്യത്തില്‍ പൊതുവായി നിര്‍മ്മിക്കുന്ന വാക്സിന്‍
*കൊവിഡ് 19 ന്‍റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന സ്പൈക് പ്രോട്ടീന്‍ എന്ന ഭാഗത്തെ മാത്രം ഉണ്ടാക്കാന്‍ സാധിക്കുന്ന ജനിതിക പദാര്‍ത്ഥത്തെ മുറിച്ചെടുക്കുന്നു..ശേഷം മറ്റൊരു അപകടമില്ലാത്ത മെസ്സജ്ജര്‍ വൈറസിനകത്തേക്ക് ഈ ജനിതക പദാര്‍ത്ഥത്തെ സന്നിവേശിപ്പിച്ച് മനുഷ്യരില്‍ കുത്തി വെയ്ക്കുന്നു. അപകടമില്ലാത്ത വൈറസ് സാധിരണ രീതിയില്‍ ബാധിക്കുകയും അതിനൊപ്പം സ്പൈക് പ്രോട്ടീന് നിദാനമായ ജനിതക ഘടകത്തിനെ മനുഷ്യ ശരീരത്തിലേക്ക് ഒളിച്ചു കടത്തുകയാണ് ഈ വാക്സിന്‍ ചെയ്യുന്നത്.
*രണ്ട് ഡോസ് നൽകിയവരിൽ 62% പേർക്കും തുടക്കത്തിൽ പകുതി ഡോസ് നൽകിയവരിൽ 90% പേർക്കും വാക്സിൻ രോഗത്തിൽ നിന്ന് സംരക്ഷണം നല്‍കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു,
കൊവാക്സിന്‍
*കൊവാക്സിന്‍ കില്‍ഡ് വാക്സിന്‍ അഥവാ നിര്‍ജ്ജീവ വാക്സിനാണ്
*ഇന്ത്യൻ ബയോടെക്നോളജി കമ്പനിയായ ഭാരത് ബയോടെക്കും ക്ലിനിക്കൽ റിസർച്ച് ബോഡി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമാണ് കോവാക്സിൻ വികസിപ്പിച്ചെടുത്തത്
*ആളുകൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ഏറ്റവും പഴയ രീതികളിൽ ഒന്ന്
*രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ശരീരത്തിൽ പൂർണ്ണമായും നിഷ്ക്രിയമായ വൈറസുകൾ കുത്തിവയ്ക്കുന്നു.
*വാക്‌സിൻ മൂലം ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായാൽ ഗുണഭോക്താക്കൾക്ക് സർക്കാർ നിയോഗിച്ചതും അംഗീകൃതവുമായ ആശുപത്രികളിൽ പരിചരണം നൽകുമെന്ന് സമ്മതപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
വാക്സിനേഷന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
1. 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ വാക്സിനേഷൻ നടത്താൻ പാടുള്ളൂ…
2. ഒരാൾക്ക് ആദ്യഡോസിൽ ഏത് വാക്സിൻ നൽകിയോ, അതേ വാക്സിൻ തന്നെയേ രണ്ടാം ഡോസായും നൽകാവൂ, മാറി നൽകരുത്.
3. വാക്സിൻ നൽകുമ്പോൾ, എന്തെങ്കിലും തരത്തിൽ രക്തസ്രാവമോ, പ്ലേറ്റ്‍ലെറ്റ് സംബന്ധമായ അസുഖങ്ങളോ, രക്തം ട്ടപിടിക്കുന്നതോ, രക്തസംബന്ധമായ അസുഖങ്ങളോ ഉള്ള ആളുകൾക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. ആദ്യഡോസിൽ ഏതെങ്കിലും തരത്തിൽ അലർജി റിയാക്ഷനുണ്ടായ ആൾക്ക് പിന്നീട് നൽകരുത്. …
4.ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകരുത്…
5.വൈകീട്ട് 5 മണിക്ക് ശേഷം നൽകരുത്…
6.പാർശ്വഫലങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണം.
7. വാക്സിനേഷൻ തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രം
8. വാക്സിനുകൾ നിർബന്ധമായും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കണം.
Get real time update about this post categories directly on your device, subscribe now.